Cricket cricket worldcup Cricket-International Epic matches and incidents IPL IPL-Team legends Top News

ഇന്ത്യയെ പിച്ചിചീന്തി ദക്ഷിണാഫ്രിക്ക

December 29, 2023

ഇന്ത്യയെ പിച്ചിചീന്തി ദക്ഷിണാഫ്രിക്ക

മികച്ച ഒരു തിരിച്ചുവരവ്  പ്രതീഷിച്ചിരിക്കെ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു ഇന്നിങ്സിനും 32 റൺസിനും പരാജയപ്പെട്ട് കൊണ്ട് രണ്ട് ടെസ്ട് മല്‍സരം പരമ്പര 1-0 നു പിന്നില്‍ ആയിരിക്കുകയാണ് ഈ ഇന്ത്യന്‍ ടീം.ഇന്ത്യന്‍ ടീമില്‍ നിന്നും ഈ അവസരത്തില്‍ ഇങ്ങനെ ഒരു പരാജയം തീര്‍ത്തും പ്രവചനാതീതം ആയിരുന്നു.256 റണ്‍സില്‍ നിന്നും മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച സൌത്ത് ആഫ്രിക്കന്‍ ടീം 408 റണ്‍സിന് ഓള്‍ ഔട്ട് ആയി.

 

 

ആറാം വിക്കറ്റ് 111 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ആണ് ഇത്രക്ക് വലിയ സ്കോറിലേക്ക് സൌത്ത് ആഫ്രിക്കന്‍ ടീമിനെ എത്തിച്ചത്.185 റണ്‍സ് എടുത്ത എല്‍ഗാര്‍ 95 ഓവറില്‍ പുറത്തായതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പം ആയി തുടങ്ങി.എന്നാല്‍ ഏഴാം നമ്പര്‍ ബാറ്റര്‍ ആയ മാര്‍ക്കോ ജാന്‍സന് (84 റണ്‍സ് ) സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം മുതല്‍ക്കേ പിഴച്ചു.നൂറു റണ്‍സ് സ്കോര്‍ബോര്‍ഡിലേക്ക് ആഡ് ചെയ്യുമ്പോഴേക്കും ആറ് മുന്‍ നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടം ആയിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത് രണ്ടു പേര്‍ക്ക്  മാത്രം ആയിരുന്നു.ശുബ്മാന്‍ ഗില്‍(26), വിരാട്ട് കോഹ്ലി (76) എന്നിവര്‍ മാത്രമാണു കുറച്ചു എങ്കിലും പൊരുതിയത്.ആദ്യ ഇന്നിംഗ്സില്‍ റബാഡ ആയിരുന്നു എങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ നാന്ദ്രെ ബർഗർ ആണ് ഇന്ത്യക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചത്.താരം പത്തോവറില്‍ 33 റണ്‍സ് വിട്ടു കൊടുത്ത് നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ ആണ് നേടിയത്.

Leave a comment