EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ബ്രൈട്ടന്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം

December 28, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ബ്രൈട്ടന്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം.ടോപ് ഫോറില്‍ ഇടം നേടാന്‍ ടോട്ടന്‍ഹാമും പോയിന്‍റ് നില മെച്ചപ്പെടുത്താന്‍ ബ്രൈട്ടനും പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ബ്രൈട്ടന്‍ ഹോം ഗ്രൌണ്ട് ആയ ഫാൽമർ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഇന്നലെ സിറ്റി ജയം നേടിയത് മൂലം നാലാം സ്ഥാനം ടോട്ടന്‍ഹാമിന് നഷ്ടം ആയി.ഇന്ന് മൂന്നു പോയിന്‍റ് ലഭിച്ചാല്‍ നഷ്ട്ടപ്പെട്ട സ്ഥാനം അവര്‍ക്ക് തിരിച്ചെടുക്കാം.

Preview: Brighton vs. Spurs - prediction, team news, lineups

അതേസമയം ബ്രൈട്ടന് കഴിഞ്ഞ സീസണിലെ ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ല.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ആകെ ജയം നേടുന്നത് ഒന്നില്‍ മാത്രമാണ്.കഴിഞ്ഞ മല്‍സരത്തില്‍ ദുര്‍ബലര്‍ ആയ ക്രിസ്റ്റല്‍ പാലസിനെതിരെ പോലും ജയം നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.മാനേജര്‍ ആയ റോബർട്ടോ ഡി സെർബി ടീമിലെ ഈ മോശം പരിസ്ഥിതി മാറ്റാന്‍ അനേകം ശ്രമം നടത്തി എങ്കിലും അതില്‍ വലിയ മാറ്റങ്ങള്‍ ഒന്നും കണ്ടില്ല.

Leave a comment