EPL 2022 European Football Foot Ball International Football Top News transfer news

മോഹൻ ബഗാനെ മലര്‍ത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

December 28, 2023

മോഹൻ ബഗാനെ മലര്‍ത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയം നേടി.വിലപ്പെട്ട മൂന്നു പോയിന്‍റ് ബ്ലാസ്റ്റേഴ്സിനെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.ഒടുവിൽ ഇവാൻ വുകോമാനോവിച്ചിന് തന്റെ എതിരാളിയായ ജുവാൻ ഫെറാൻഡോയെ മറികടക്കാൻ കഴിഞ്ഞു.

 

തുടര്‍ച്ചയായ മൂന്നാം തോല്‍വി ആണ് മോഹന്‍ ബഗാന്‍ വഴങ്ങിയിരിക്കുന്നത്.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ ഡയമന്റകോസും ക്വാമെ പെപ്രയും ചേർന്ന് എതിരാളികളുടെ ബാക്ക് ലൈനിന് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആരംഭിച്ചു.ഒന്പതാം മിനുട്ടില്‍ പെപ്രയുടെ ലോംഗ് റേഞ്ച് ഷോട്ട് റീബൗണ്ട് ചെയ്തപ്പോള്‍ കിട്ടിയ അവസരം മുതല്‍ എടുത്തു കൊണ്ട് ഡയമന്റകോസ് മോഹന്‍ ബഗാന്‍ വല ഭേദിച്ചു.ഇത് കഴിഞ്ഞു ലീഡ് വര്‍ദ്ധിപ്പിക്കാന്‍ അനേകം അവസരങ്ങള്‍ ലഭിച്ചു എങ്കിലും മോശം ഫിനിഷിങ്ങും മോശം ഡിസിഷന്‍ മെക്കിങ്ങും കേരള ബ്ലാസ്റ്റേഴ്സിന് വിനയായി.അവസാന പത്തു മിനുട്ടില്‍ മാത്രം രണ്ടോ മൂന്നോ ഗോള്‍ നേടാന്‍ കേരള ടീമിന് കഴിയുമായിരുന്നു.

Leave a comment