Foot Ball International Football ISL Top News transfer news

ഐഎസ്എല്‍ : മോഹന്‍ ബഗാന് മണി കെട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് !!!

December 27, 2023

ഐഎസ്എല്‍ : മോഹന്‍ ബഗാന് മണി കെട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് !!!

വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ഇന്ന് ആവേശപോരാട്ടം.ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി – മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്   പോരാട്ടം.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടര്‍ച്ചയായി തോല്‍വി നേരിട്ടിരിക്കുന്ന ഈ മോഹന്‍ ബഗാന്‍ ടീം അല്പം സമ്മര്‍ദത്തില്‍ ആണ്.തുടര്‍ച്ചായി ജയങ്ങള്‍ നേടി വരുന്ന സമയത്ത് ഈ ഒരു അവസ്ഥ തങ്ങളെ ബാധിക്കും എന്നു സ്വപ്നത്തില്‍ പോലും അവര്‍ കരുതി കാണില്ല.

 

 

ഇന്ന് ജയം നേടി ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനുള്ള ലക്ഷ്യത്തില്‍ ആണ് മാനേജര്‍ ജുവാൻ ഫെറാൻഡോയും താരങ്ങളും.മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് തിരികെ ഫോമിലേക്ക് മടങ്ങി വരുന്ന കാഴ്ച്ചയാണ് കാണുന്നത്അഡ്രിയാന്‍ ലൂണയുടെ അഭാവത്തിലും തുടര്‍ച്ചയായി ഗോളുകള്‍ കണ്ടെത്താന്‍ ഈ ടീമിന് കഴിയുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വിയെ നേരിടാത്ത മുംബൈ ടീമിനെ നിശബ്ദമാക്കി മൂന്നു പോയിന്‍റ് നേടാന്‍ കേരള ടീമിന് കഴിഞ്ഞിരുന്നു.ഐഎസ്എല്‍ ആരംഭിച്ച് ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം ആയാണ്.മല്‍സരത്തിലെ വിജയി ആര് എന്നു പ്രവചിക്കുക കഷ്ടം ആണ് എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കില്‍ എടുത്ത് മേല്‍ക്കൈ ഇവാൻ വുകോമനോവിച്ച് നയിക്കുന്ന ബ്ലാസ്റ്റേഴ്സിന് തന്നെ ആണ്.

Leave a comment