EPL 2022 European Football Foot Ball International Football Top News transfer news

ബ്രസീലിയന്‍ വിങര്‍ എസ്റ്റെവോ വില്ലിയന്‍റെ ട്രാന്‍സ്ഫര്‍ ഡീലും മുടങ്ങുന്നു ; ബാഴ്സലോണ അതീവ സമ്മര്‍ദത്തില്‍

December 27, 2023

ബ്രസീലിയന്‍ വിങര്‍ എസ്റ്റെവോ വില്ലിയന്‍റെ ട്രാന്‍സ്ഫര്‍ ഡീലും മുടങ്ങുന്നു ; ബാഴ്സലോണ അതീവ സമ്മര്‍ദത്തില്‍

16 കാരനായ പാൽമിറാസ് വിംഗർ എസ്റ്റെവോ വില്ലിയനുവേണ്ടി ബാഴ്സലോണ നടത്താന്‍ ഉദ്ദേശിച്ച നീക്കം ഒടുവില്‍ തകരാന്‍ പോകുന്നു എന്നു റിപ്പോര്‍ട്ട്.2007-ൽ ജനിച്ച എസ്റ്റെവാവോ, 2023-ലെ ബ്രസീലീറോ കാമ്പെയ്‌നിന്റെ അവസാന ഗെയിം വീക്കിൽ, ക്രൂസെയ്‌റോയ്‌ക്കെതിരെ  പാൽമേറാസിനായി സീനിയർ അരങ്ങേറ്റം നടത്തി.ആ ഒറ്റ മല്‍സരത്തില്‍ നിന്ന് തന്നെ താരത്തിനു അനേകം ഓഫറുകള്‍ നല്കാന്‍ യൂറോപ്പിയന്‍ ക്ലബുകള്‍ നിരയായി നില്ക്കാന്‍ ആരംഭിച്ചു.

Barcelona move for Estevao Willian in jeopardy?

എന്നാല്‍ താരത്തിനു താല്‍പര്യം ബാഴ്സലോണയിലേക്ക് പോകാന്‍ ആണ്.അദ്ദേഹത്തിന്റെ ഏജന്‍റും പിതാവും ഇത് പരസ്യമായി ശരി വെച്ചിരുന്നു.ബാഴ്സയുടെ യൂത്ത് അക്കാദമി തന്‍റെ മകന്‍റെ കരിയറിന് ഏറെ മികച്ചത് ആകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാല്‍  പാൽമിറാസ്  താരത്തിനു വേണ്ടി ആവശ്യപ്പെടുന്ന തുക ഏകദേശം 60 മില്യണ്‍ യൂറോയാണ്.ഇത് നല്കാന്‍ നിലവിലെ സ്ഥിതി മൂലം ബാഴ്സലോണക്ക് കഴിയില്ല.അതിനാല്‍ ഫീസ് കുറക്കാന്‍ ബ്രസീലിയന്‍ ക്ലബിനോട് അവര്‍ ആവശ്യപ്പെടും.ചെല്‍സി,റയല്‍ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ സിറ്റി എന്നിവരും താരത്തിന്‍റെ പ്രൊഫൈലില്‍ ഏറെ ആകൃഷ്ട്ടര്‍ ആണ്.അതിനാല്‍ പാല്‍മിറാസ് ചോദിക്കുന്ന തുക നല്കാന്‍ ആളുണ്ട്.ഈ കുറച്ച് മാസങ്ങള്‍ക്കുളില്‍ ബാഴ്സയുടെ സാമ്പത്തിക പിരിമുറുക്കം ക്ലബിന്‍റേ ട്രാന്‍സ്ഫര്‍ പദ്ധതികളെ ഏറെ പിന്നോട്ട് വലിച്ച് കൊണ്ടുപോകുന്നുണ്ട്.ആര്‍ദ ഗൂളര്‍,മോസ്ക്കാര്‍ഡോ,ക്ലോഡിയോ എച്ചെവേരി എന്നിങ്ങനെ അവര്‍ സ്കൌട്ട് ചെയ്ത ഏത് താരങ്ങളെയും സൈന്‍ ചെയ്യാന്‍ ബ്ലൂഗ്രാനക്ക് കഴിഞ്ഞിട്ടില്ല.

Leave a comment