EPL 2022 European Football Foot Ball International Football Top News transfer news

എതിരാളി ക്രിസ്റ്റല്‍ പാലസ് ; ചെല്‍സിക്ക് ഒരു ജയം അനിവാര്യം

December 27, 2023

എതിരാളി ക്രിസ്റ്റല്‍ പാലസ് ; ചെല്‍സിക്ക് ഒരു ജയം അനിവാര്യം

ഇന്നലെ യുണൈറ്റഡ് നടത്തിയ പോലൊരു അത്ഭുത തിരിച്ചുവരവ് ഇന്ന് ചെല്‍സിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവിഗം.ഇന്നതെ മല്‍സരത്തില്‍ ചെല്‍സിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ് ആണ്.മോശം ഫോമും അസ്ഥിരതയും മൂലം   പത്തില്‍ നിന്നും ഡ്രോപ്പ് ചെയ്ത് പതിനൊന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു ഈ ചെല്‍സി ടീമിന്.അതേസമയം, 15-ാം സ്ഥാനത്തുള്ള പാലസ് ചെല്‍സിയുമായുള്ള പോയിന്‍റ് വിത്യാസം വെറും നാല് മാത്രമേ ഉള്ളൂ.

Preview: Chelsea vs. Crystal Palace - prediction, team news, lineups

 

ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ക്രിസ്റ്റല്‍ പാലസിനെ സ്വന്തം തട്ടകമായ സ്റ്റാം ഫോര്‍ഡ് ബ്രിഡ്ജിലെക്ക് ക്ഷണിക്കുന്ന ചെല്‍സിക്ക് ഒരു വിജയം അനിവാര്യം ആണ്.കഴിഞ്ഞ നാല് മല്‍സരത്തില്‍ മൂന്നു തോല്‍വി നേരിട്ട അവര്‍ സീസണിലെ ഏറ്റവും മോശം സ്ട്രീക്കില്‍ ആണ്.ഇതില്‍ നിന്നു എങ്ങനെയും ഒരു രക്ഷ ബ്ലൂസിനും മാനേജര്‍ പൊചെട്ടീനോക്കും ഏറെ ആവശ്യം ആണ്.തോല്‍വിക്ക് മുകളില്‍ തോല്‍വി നേരിടുമ്പോള്‍ മാനേജ്മെന്റില്‍ നിന്ന് സമ്മര്‍ദം ഇല്ല എങ്കിലും ആരാധകര്‍ അക്ഷമര്‍ ആണ്.നിലവിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും പരിക്ക് ആണ് , അതിനു പുറമെ ആണ്  കഴിഞ്ഞ മല്‍സരത്തില്‍  ലെസ്‌ലി ഉഗോചുക്വുവിന്റെ ഹാംസ്ട്രിംഗ് പരിക്ക്, അദ്ദേഹം അടുത്തൊന്നും മല്‍സരരംഗത്തേക്ക് തിരിച്ചുവരില്ല.കോൾ പാമറിനും സ്റ്റെർലിങ്ങിനും ഒരു ഗെയിം വിലക്ക് മൂലം അവരും ഇന്ന് ഉണ്ടാകില്ല.എന്നാല്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത മോയിസെസ് കെയ്‌സെഡോ , എൻസോ ഫെർണാണ്ടസ് എന്നിവര്‍ ടീമിലേക്ക് തിരിച്ചുവരുന്നത് ചെല്‍സിയുടെ മധ്യനിരയെ ഏറെ ശക്തിപ്പെടുത്തും.

Leave a comment