EPL 2022 European Football Foot Ball International Football Top News transfer news

വീണ്ടും തിരിച്ചടി ; പരാജയങ്ങളുടെ ഘോഷയാത്രയില്‍ ന്യൂ കാസില്‍

December 27, 2023

വീണ്ടും തിരിച്ചടി ; പരാജയങ്ങളുടെ ഘോഷയാത്രയില്‍ ന്യൂ കാസില്‍

ബോക്സിങ് ഡേ ദിനത്തില്‍  ന്യൂ കാസിലിന് ഏറ്റവും വലിയ തിരിച്ചടി.ഇന്നലെ നടന്ന മല്‍സരത്തില്‍ ലീഗ് പട്ടികയില്‍ പഥ്ഹിനേഴാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലാം തോല്‍വി ആണീ ന്യൂ കാസില്‍ ടീം ഏറ്റുവാങ്ങിയിരിക്കുന്നത്.പുതിയ പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോയുടെ കീഴിലുള്ള ഫോറസ്റ്റിന്റെ ആദ്യ വിജയം ആണിത്.ഹാട്രിക്ക് നേടിയ ക്രിസ് വുഡ് ആണ് ഇന്നലത്തെ മല്‍സരത്തിലെ ഹീറോ.

Newcastle vs Nottingham Forest LIVE: Premier League latest score and goal  updates after Isak wins penalty

 

ജയത്തോടെ ഫോറസ്റ്റ് പതിനേഴില്‍ നിന്നും പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു.23 ആം മിനുട്ടില്‍ ഫോറസ്റ്റ് ഫുൾ ബാക്ക് ഓല ഐനയുടെ ഫൌള്‍ മൂലം ലഭിച്ച പെനാല്‍റ്റി കിക്ക് വലയില്‍ എത്തിച്ച് കൊണ്ട് അലക്സാണ്ടർ ഇസക്ക് ന്യൂ കാസിലിന് വേണ്ടി ആദ്യ ഗോള്‍ നേടി.എന്നാല്‍ മുന്‍ ന്യൂ കാസില്‍ താരമായ ക്രിസ് വുഡ് ആദ്യ പകുതി തീരും മുന്നേ തന്നെ ഗോള്‍ നേടി സ്കോര്‍ സമനിലയില്‍ ആക്കി.ഇത് കൂടാതെ അദ്ദേഹം 53,60 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തി ബോക്സിങ് ഡേ ദിനത്തിലെ ഹീറോ ആവുകയും ചെയ്തു.

Leave a comment