European Football Foot Ball International Football ISL Top News transfer news

എഫ്‌സി ഗോവക്ക് തിരിച്ചടി ; വിക്ടർ റോഡ്രിഗസിന്‍റെ ശേഷിക്കുന്ന സീസണ്‍ അവതാളത്തില്‍

December 26, 2023

എഫ്‌സി ഗോവക്ക് തിരിച്ചടി ; വിക്ടർ റോഡ്രിഗസിന്‍റെ ശേഷിക്കുന്ന സീസണ്‍ അവതാളത്തില്‍

മിഡ്‌ഫീൽഡർ വിക്ടർ റോഡ്രിഗസിന്റെ ഈ ഐഎസ്എല്‍ സീസണ്‍ പൂര്‍ത്തിയായി എന്നു ഖേദപൂര്‍വം എഫ്‌സി ഗോവ അറിയിച്ചു.മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മത്സരത്തിനിടെ മിഡ്‌ഫീൽഡർക്ക് പരിക്ക് പറ്റിയിരുന്നു.സംഭവത്തെത്തുടർന്ന് ഉടൻ തന്നെ കളിക്കാരൻ സമഗ്രമായ സ്കാനുകൾക്ക് വിധേയനായി.

 

 

പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് താരത്തിനു ശേഷിക്കുന്ന ഐഎസ്എല്‍ സീസണ്‍ കളിയ്ക്കാന്‍ ആകില്ല എന്നാണ്.കളിക്കാരന്റെ വേഗത്തിലുള്ളതും ഫലപ്രദവുമായ പുനരധിവാസം ഉറപ്പാക്കുന്നതിന് വേണ്ടി ക്ലബ് നടപടി കൊള്ളും എന്നു അറിയിച്ചിട്ടുണ്ട്.താരം തിരിച്ച് സുഖപ്പെടുന്നത് വരെ തങ്ങള്‍ എല്ലാ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നു ക്ലബ് അറിയിച്ചിട്ടുണ്ട്.മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവ ലൈനപ്പിൽ വിക്ടർ റോഡ്രിഗസ് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.ആരാധകരുടെ പ്രിയനായ താരം ഈ സീസണില്‍ ഗോവയ്ക്ക് വേണ്ടി ഒന്‍പത് മല്‍സരങ്ങളില്‍ നിന്നും മൂന്നു ഗോളും മൂന്നു അസിസ്റ്റും നേടിയിട്ടുണ്ട്.

Leave a comment