EPL 2022 European Football Foot Ball International Football ISL Top News transfer news

ഫിഫ ലോകകപ്പ് 2034 ; ഇന്ത്യന്‍ സഹകരണം ഇല്ലാതെ ബിഡ് നല്കും എന്നു അറിയിച്ച് സൌദി

December 26, 2023

ഫിഫ ലോകകപ്പ് 2034 ; ഇന്ത്യന്‍ സഹകരണം ഇല്ലാതെ ബിഡ് നല്കും എന്നു അറിയിച്ച് സൌദി

ലോകകപ്പിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കണമെന്ന ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോൾ 2034ലെ ഫിഫ  ബിഡ് ഒറ്റയ്ക്ക് നല്കും.സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ അൽ മിസെഹൽ ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.തങ്ങളുടെ നഗരത്തില്‍ പല ദിക്കുകളായി സ്റ്റേഡിയങ്ങളും മറ്റും ഉണ്ട് എന്നും അതിനാല്‍ തങ്ങള്‍ മറ്റൊരു പാര്‍ട്ട്ണറെ നോക്കുന്നില്ല എന്നും വെളിപ്പെടുത്തി.

Saudi Arabia confirm sole hosting of FIFA World Cup 2034, dash India's co-hosting plan

എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ തലയില്‍ ഉദിച്ച ഐഡിയ ആയിരുന്നു ഇന്ത്യയെ കൂടി ഫിഫ മാപ്പില്‍ ഉള്‍പ്പെടുത്തുക എന്നത്.34 ല്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ ആയിരിയ്ക്കും ലോകക്കപ്പ് നടത്താന്‍ ഫിഫ അനുവാദം ഉള്ളൂ.അത് കഴിഞ്ഞാല്‍ ഇനി ഏഷ്യക്ക് ലഭിക്കണം എങ്കില്‍ കാലങ്ങള്‍ ഏറെ കാത്തിരിക്കണം.2030 ലോകക്കപ്പ് മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ആണ് നടത്താന്‍ പോകുന്നത്.ഇത് വഴി ആ ലോകക്കപ്പ് കാംപേയ്ന്‍ ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി അരഞ്ഞേറും.

Leave a comment