EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സലോണയെ ഹൈജാക് ചെയ്തു സിറ്റി ; യുവ അര്‍ജന്‍ട്ടയിന്‍ താരം എത്തിഹാദിലേക്ക്

December 26, 2023

ബാഴ്സലോണയെ ഹൈജാക് ചെയ്തു സിറ്റി ; യുവ അര്‍ജന്‍ട്ടയിന്‍ താരം എത്തിഹാദിലേക്ക്

ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി,ഒരു പുതിയ റൗണ്ട് ചർച്ചകൾക്ക് ശേഷം റിവർ പ്ലേറ്റിൽ നിന്ന് ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള അവസാന റൌണ്ടില്‍ എത്തിയിരിക്കുന്നു.പ്രീമിയര്‍ ലീഗില്‍ നിന്നും ചെൽസി ഉൾപ്പെടെ പല ക്ലബുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു.അതില്‍ ബാഴ്സലോണയായിരുന്നു താരത്തിനു പോകാന്‍ താല്‍പര്യം ഉള്ള ക്ലബ്.

Manchester City Nears Deal for Argentine Starlet Echeverri

 

മെസ്സിയുടെ കടുത്ത ആരാധകന്‍ ആയ താരം സ്പാനിഷ് ക്ലബില്‍ തന്‍റെ കരിയര്‍ ചിലവഴിക്കാന്‍ ബാഴ്സയാണ് ഉചിതം എന്ന് കരുതിയിരുന്നു.എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം താരത്തിനെ സ്കൌട്ട് ചെയ്യാന്‍ കാറ്റലൂണിയന്‍ ക്ലബിന് കഴിഞ്ഞില്ല.നിലവില്‍ റിവേര്‍ പ്ലെയ്റ്റ് ചോദിച്ച തുകയെക്കാള്‍ ഇരുപതു മില്യണ്‍ കൂടുതല്‍ കൊടുത്തത്തിന് ശേഷം ആണ് സിറ്റി ഈ ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്.മധ്യനിരയില്‍ കളിക്കുന്ന താരം കെവിന്‍ ഡി ബ്രൂയ്ന,കക്ക,മുസിയാല എന്നിവരെ പോലെ ലക്ഷണം ഒത്ത ഒരു അറ്റാക്കിങ് പ്ലേയര്‍ ആണ്.

Leave a comment