EPL 2022 European Football Foot Ball International Football Top News transfer news

ആഴ്സണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍

December 26, 2023

ആഴ്സണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂള്‍

ബോക്സിങ് ഡേയ് ദിനത്തില്‍ ലിവര്‍പൂളിന് വലിയൊരു അവസരം ലഭിച്ചിരിക്കുകയാണ്.അതെന്തെന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ നേടാനുള്ളതാണ്.ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂള്‍ തങ്ങളുടെ പത്തൊന്‍പതാമത്തെ മാച്ച് വീക്കില്‍ ബെന്‍ളിയിലേക്ക് സഞ്ചരിക്കും.ബെന്‍ളിയുടെ ഹോം ആയ ടര്‍ഫ് മൂറില്‍ പതിനൊന്ന്  മണിക്ക് ആണ് കിക്കോഫ്.

Preview: Burnley vs. Liverpool - prediction, team news, lineups

നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍ ഉള്ളത് എങ്കിലും വെറും ഒരു പോയിന്‍റ് ലീഡ് മാത്രമാണു ആഴ്സണലിന് അവകാശപ്പെടാന്‍ ഉള്ളത്.അത് ഇന്നതെ മല്‍സരം കൊണ്ട് തീര്‍ക്കാന്‍ റെഡ്സിന് കഴിയും.ഒരു സമനില എങ്കിലും മതി അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ആന്‍ഫീല്‍ഡില്‍ വെച്ച് ആഴ്സണലിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്‍റെ ഈര്‍ഷ്യത്തില്‍ ആണ് ഈ ലിവര്‍പൂള്‍ ടീമും മാനേജര്‍ ക്ലോപ്പും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ബെന്‍ളിക്ക് നേരെ വലിയ മാര്‍ജിനില്‍ ഉള്ള ഒരു ജയം തന്നെ ആണ് അവരുടെ ലക്ഷ്യം.കഴിഞ്ഞ മല്‍സരത്തില്‍ നിന്നും പരിക്കേറ്റ കോസ്റ്റാസ് സിമികാസ് ഇനി കുറച്ച് മാസത്തേക്ക് കളിക്കാന്‍ ഉണ്ടാകില്ല എന്നത് ആണ്  ലിവര്‍പൂളിന്‍റെ പുതിയ ഇന്‍ജുറി അപ്പ്ഡേറ്റ്

Leave a comment