EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് ബോക്സിങ് ഡേയില്‍ ഇന്ന് ന്യൂ കാസില്‍ – നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം

December 26, 2023

പ്രീമിയര്‍ ലീഗ് ബോക്സിങ് ഡേയില്‍ ഇന്ന് ന്യൂ കാസില്‍ – നോട്ടിങ്ഹാം ഫോറസ്റ്റ് പോരാട്ടം

പ്രീമിയര്‍ ലീഗ് ബോക്സിങ് ഡേയ് ദിനത്തില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറ്  മണിക്ക്  ന്യൂ കാസിലിന്‍റെ ഹോം സ്റ്റേഡിയം ആയ സെന്റ് ജെയിംസ് പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.പതിനെട്ടു മല്‍സരങ്ങളില്‍ നിന്നു ആകെ മൂന്നു ജയം മാത്രം നേടിയിട്ടുള്ള ഫോറസ്റ്റ് ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനതാണ്.

Preview: Newcastle vs. Nott'm Forest - prediction, team news, lineups

 

 

മറുവശത്ത് ന്യൂ കാസില്‍  യുണൈറ്റഡ് സ്ഥിരത കണ്ടെത്താനുള്ള ലക്ഷ്യത്തില്‍ ആണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു മാത്രം മൂന്നു തോല്‍വി അവര്‍ നേരിട്ടിട്ടുണ്ട്.ആദ്യ കുറച്ച് മല്‍സരങ്ങളില്‍ മോശം പ്രകടനം ആയിരുന്നു എങ്കിലും ഇടയില്‍ വെച്ച് മികച്ച ഫോമിലേക്ക് ഉയരാന്‍ കാസിലിന് കഴിഞ്ഞിരുന്നു,എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ പഴയ പടിയിലേക്ക് പോകുന്നു.അതിനു പ്രധാന കാരണം സൂപ്പര്‍  താരങ്ങളുടെ അഭാവം ആണ്.അവസാനമായി ഗോള്‍ കീപ്പര്‍ നിക്ക് പോപ്പ് പരിക്കേറ്റ് പോയത് ന്യൂ കാസിലിന് വലിയ തിരിച്ചടിയാണ് നല്കിയിരിക്കുന്നത്.ടോനാളിക്ക് സസ്പെന്‍ഷന്‍,വില്ലോക്കിന്റെ കാഫ് ഇന്‍ജുറി,ഹാര്‍വി ബാര്‍ണ്‍സിന്റെ ഫുട്ട് ഇന്‍ജുറി ,എന്നിങ്ങനെ ടീമിലെ പ്രധാനപ്പെട്ട താരങ്ങളുടെ അഭാവം മാനേജര്‍ ഇ‌ഡി‌ഐ ഹോവിനെ ഏറെ അലട്ടുന്നുണ്ട്.

Leave a comment