Foot Ball International Football ISL Top News transfer news

പഞ്ചാബിനെ തറപ്പറ്റിച്ച് ആദ്യ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ഒഡീഷ

December 26, 2023

പഞ്ചാബിനെ തറപ്പറ്റിച്ച് ആദ്യ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ഒഡീഷ

ഇന്ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തങ്ങളുടെ രണ്ടാം വിജയം തേടി പഞ്ചാബ്.കഴിഞ്ഞ മല്‍സരത്തില്‍ എതിരാളികള്‍ ആയ  ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ലീഗിലെ ആദ്യ ജയം പഞ്ചാബ് നേടിയിരുന്നു.അന്നത്തെ ഫോമും ഇന്നതെ മല്‍സരത്തിലും തുടരാനുള്ള ലക്ഷ്യത്തില്‍ ആണവര്‍.

 

നിലവില്‍ ഐഎസ്എല്‍ ലീഗ് പട്ടികയില്‍ ഒഡീഷ ടീം അഞ്ചാം സ്ഥാനത്താണ്.സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ പാടുപ്പെട്ട ഒഡീഷ ടീമിന് പ്ലേ ഓഫില്‍ ഇടം നേടുന്നതിന് ഇനിയും പ്രകടനം മെച്ചപ്പെടുത്തേണ്ടത് ഉണ്ട്.ഇന്നതെ മല്‍സരത്തില്‍ ഏത് വിധേയനേയും ജയം നേടി കൊണ്ട് മൂന്നാം സ്ഥാനത്ത് എത്തുക എന്നത് ആണ് അവരുടെ ലക്ഷ്യം.ഉറച്ച പ്രതിരോധവും മിഡ്ഫീൽഡില്‍ ക്രിയാത്മകവും ആയി മുന്നേറുന്ന ഒഡീഷ ടീമിന് കഴിഞ്ഞ മല്‍സരങ്ങളില്‍ കിട്ടിയ അവസരങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് തിരിച്ചടി ആയത്.ഇന്നു ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് കിക്കോഫ്.

Leave a comment