EPL 2022 European Football Foot Ball International Football Top News transfer news

ജോവാ ഫെലിക്സിന്‍റെ ലോണ്‍ കരാര്‍ രണ്ടാം സീസണിലേക്ക് നീട്ടാന്‍ ബാഴ്സലോണ

December 24, 2023

ജോവാ ഫെലിക്സിന്‍റെ ലോണ്‍ കരാര്‍ രണ്ടാം സീസണിലേക്ക് നീട്ടാന്‍ ബാഴ്സലോണ

പോർച്ചുഗീസ് ഫോർവേഡ് ജോവോ ഫെലിക്‌സിന്റെ ലോൺ കരാർ ഈ സീസണിനപ്പുറം നീട്ടാൻ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒരു കരാറിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.ഡീഗോ സിമിയോണിയുടെ കീഴിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഒരു സീസൺ ലോണിൽ ആണ് ഫെലിക്സ് ബ്ലൂഗ്രാനക്കൊപ്പം ചേര്‍ന്നത്.വളരെ പെട്ടെന്ന് തന്നെ ഫോമിലേക്ക് ഉയര്‍ന്ന താരം സാവിയുടെ ആദ്യ ഇലവനില്‍ ഇടം നേടി എങ്കിലും നിലവില്‍ ആ ഫോം കണ്ടെത്താന്‍ അദ്ദേഹം പാടുപ്പെടുകയാണ്.

Joao Cancelo says Barcelona move 'is a risk' but wants to find his 'best  version' again - Barca Blaugranes

പ്രമുഖ കായിക വാര്‍ത്ത പത്രമായ ഗോൾ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് പോർച്ചുഗീസ് ഫോർവേഡിന്റെ സേവനങ്ങൾ നിലനിർത്താൻ ബാഴ്‌സ ഇപ്പോൾ ഫെലിക്‌സിനായി രണ്ടാമത്തെ ലോൺ സ്പെൽ ആസൂത്രണം ചെയ്യുകയാണ്.ബാഴ്‌സയുടെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം ആണ് ഫെലിക്സിനെ സ്ഥിരമായ കരാറില്‍ സൈന്‍ ചെയ്യാന്‍ ക്ലബ് മുതിരാത്തത്.ഈ സീസണില്‍ കാന്‍സലോയുടെ കരാര്‍ സ്ഥിരം ആക്കുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യം.അടുത്ത സീസണില്‍ ആണ്  ഫെല്‍ക്സിനെ സ്ഥിരമായി സൈന്‍ ചെയ്യാന്‍ ബാഴ്സ തയ്യാര്‍ എടുത്തിരിക്കുന്നത്.

Leave a comment