EPL 2022 European Football Foot Ball International Football Top News transfer news

ജിറോണയെ കടത്തി വെട്ടാന്‍ റയല്‍ മാഡ്രിഡ്

December 21, 2023

ജിറോണയെ കടത്തി വെട്ടാന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ് തങ്ങളുടെ കലണ്ടര്‍ ഇയറിലെ  അവസാന ലീഗ് മല്‍സരം കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള അലാവസിനെ ആണ് റയല്‍ മാഡ്രിഡ് നേരിടുന്നത്.ഇന്ന് ജയം നേടി കൊണ്ട് ലീഗ് പട്ടികയില്‍  ജിറോണയെ കടത്തി വെട്ടി ഒന്നാം സ്ഥാനത്ത് എത്താനുള്ള ലക്ഷ്യത്തില്‍ ആണ് റയല്‍ മാഡ്രിഡ്.

Real Madrid's David Alaba is helped off the field after sustaining an injury on December 17, 2023

 

നിലവില്‍ രണ്ടു പോയിന്‍റിന്‍റെ ലീഡ് ആണ് അവര്‍ക്ക് ഉള്ളത്.റയലിന്‍റെ എതിരാളികള്‍ ആയ അലാവസ് തരകേടില്ലാത്ത ഫോമില്‍ സീസണ്‍ ആരംഭിച്ചു എങ്കിലും നിലവില്‍ അവര്‍ക്ക് കൂട്ടായി ഉള്ളത് പാരാജയങ്ങളും സമനിലകളും മാത്രമാണ്.കഴിഞ്ഞ മല്‍സരത്തില്‍ ജിറോണക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് അവര്‍ പരാജയപ്പെട്ടത്.ഇന്ന് തങ്ങളുടെ ഹോം ആയ മെൻഡിസോറോറ്റ്സ സ്റ്റേഡിയത്തില്‍ ആണ് മല്‍സരം എന്നത് മാത്രമാണ് അലാവാസിന് ആത്മവിശ്വാസം നല്‍കുന്ന ഏക കാര്യം.വില്ലാറിയലിനെതിരെ നടന്ന മല്‍സരത്തില്‍ എസിഎല്‍ പരിക്കേറ്റ ഡേവിഡ് അലാബ ഇന്ന് കളിക്കില്ല.അദ്ദേഹത്തിന് പകരം അന്റോണിയോ റൂഡിഗറിനൊപ്പം സെന്റർ ബാക്ക് റോളില്‍ നാച്ചോ ഫെർണാണ്ടസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a comment