EPL 2022 European Football Foot Ball International Football Top News transfer news

സൂപ്പര്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ലാലിഗ

December 21, 2023

സൂപ്പര്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ലാലിഗ

സൂപ്പർ ലീഗിനുള്ള യൂറോപ്യൻ കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് ലാ ലിഗ സൂപ്പര്‍ ലീഗിനെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് പ്രസ്താവന പുറത്തിറക്കി.ഈ ലീഗിനെ പിന്തുണക്കുന്ന ക്ലബുകള്‍ എല്ലാം സ്വാര്‍ഥര്‍ ആണ് എന്നും സാധാരണ ആളുകളുടെ നീതിയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല എന്നും ലാലിഗ ട്വിറ്ററില്‍ കുറിച്ചു.ക്ലബ്ബുകളെ നിരോധിക്കാനുള്ള യുവേഫയുടെയും ഫിഫയുടെയും അധികാരം ഈ വിധിയോടെ പോയിരിക്കുന്നു.

Football is free': European Super League bosses hail court ruling and  reveal new plan

 

എല്ലാ ക്ലബുകള്‍ക്കും കളിയ്ക്കാന്‍ കഴിയാത്ത ഈ ലീഗ് യൂറോപ്പിയന്‍ ഫൂട്ബോളിന് ദോഷം ചെയ്യും എന്ന് സ്പാനിഷ് ഫൂട്ബോള്‍ അറിയിച്ചു.സാമ്പത്തിക നിലയേക്കാൾ മെറിറ്റ് അടിസ്ഥാനമാക്കിയാണ് ക്ലബ്ബുകൾ യൂറോപ്യൻ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം നേടേണ്ടത് എന്നും ലാലിഗ വ്യക്തമാക്കി.ലാ ലിഗയുടെ പ്രസിഡൻറായ ഹാവിയർ ടെബാസ്, സൂപ്പർ ലീഗിന്റെ തുടക്കം മുതൽ തന്നെ അതിന്റെ നിശിത വിമർശകനായിരുന്നു. 2025ൽ ഒരു സൂപ്പർ ലീഗ് യാഥാർത്ഥ്യമാകില്ലെന്ന് ഈ വർഷം ആദ്യം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.എന്തു ഉണ്ടായാലും തങ്ങളുടെ പിന്തുണ ഫിഫക്കും യുവേഫക്കും ആയിരിയ്ക്കും എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment