EPL 2022 European Football Foot Ball International Football Top News transfer news

കാഗ്ലിയാരിയെ 2-1 ന് തോൽപിച്ചു, സീരി എയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി നാപൊളി

December 17, 2023

കാഗ്ലിയാരിയെ 2-1 ന് തോൽപിച്ചു, സീരി എയിൽ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തി നാപൊളി

തുടര്‍ച്ചയായ രണ്ടു ലീഗ് തോല്‍വികള്‍ക്ക് ശേഷം നാപൊളി ഇന്നലെ തിരിച്ചുവന്നിരിക്കുന്നു. സീരി എ യില്‍ പതിനാറാം സ്ഥാനത്തുള്ള കാഗിലാരി ആയിരുന്നു ഇന്നലെ നാപൊളിയുടെ എതിരാളികള്‍.അവരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് സീരി എ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്.16 കളികളിൽ നിന്ന് 27 പോയിന്റുമായി രണ്ട് സ്ഥാനങ്ങൾ കയറി  നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് നാപൊളി.

Osimhen back on target as Napoli beat Cagliari to go fourth | Reuters

 

ശക്തമായ കാറ്റ് ചില സെക്ടറുകളിലേക്കുള്ള ആരാധകരുടെ പ്രവേശനം മന്ദഗതിയിലാക്കിയതിനാൽ കിക്കോഫ് 30 മിനിറ്റ് വൈകി.69-ാം മിനിറ്റിൽ ഒസിംഹെൻ നാപ്പോളിയെ മുന്നിലെത്തിച്ചു,75 ആം മിനുട്ടില്‍ അദ്ദേഹം സൃഷ്ട്ടിച്ച മികച്ച ഒരവസരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തി കൊണ്ട് ഖ്വിച ക്വാരത്സ്ഖേലിയയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഇതിനിടെ 72 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് കാഗിലാരി നേരിയ പ്രതീക്ഷക്ക് വക നല്കി എങ്കിലും ഒസിംഹന്‍റെ മുന്നില്‍ പിടിച്ച് നില്ക്കാന്‍ പോന്ന പ്രതിരോധം അവര്‍ക്ക് ഇല്ലായിരുന്നു. ലിയോനാർഡോ പാവോലെറ്റിയാണ് കാഗിലാരിക്ക് വേണ്ടി സ്കോര്‍ ചെയ്തത്.

Leave a comment