EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഇന്നലെ അത്‌ലറ്റിക്കോയെ അത്‌ലറ്റിക് ക്ലബ് പരാജയപ്പെടുത്തി

December 17, 2023

ലാലിഗയില്‍ ഇന്നലെ അത്‌ലറ്റിക്കോയെ അത്‌ലറ്റിക് ക്ലബ് പരാജയപ്പെടുത്തി

ഗോർക്ക ഗുരുസെറ്റയും നിക്കോ വില്യംസും രണ്ടാം പകുതിയിൽ നേടിയ ഗോളുകൾ അത്ലറ്റിക്ക് ക്ലബിന് തുണയായി.ഇന്നലെ നടന്ന മല്‍സരത്തില്‍ അത്ലറ്റിക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.ജയത്തോടെ അത്ലറ്റിക്ക് ക്ലബ് ലാലിഗയില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

 

ഓഗസ്റ്റിൽ റയല്‍ മാഡ്രിഡിനോട് ആണ് അവസാനമായി ബിലിബാവോ സ്വന്തം കണികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടത്.ഹോം ഗ്രൌണ്ടില്‍ മികച്ച ആവേശത്തോടെ തന്നെ പൊരുതിയ ബിലിബാവോക്ക് 36 ആം മിനുറ്റില്‍ ലീഡ് എടുക്കാന്‍ സുവർണ്ണാവസരം ലഭിച്ചു.എന്നാല്‍ പെനാല്‍റ്റി കിക്ക് എടുത്ത ഒഹിയാൻ സാൻസറ്റ് അത് പാഴാക്കി.രണ്ടാം പകുതിയില്‍ ഓരോ ഇടവേല്‍കളില്‍ ഗോർക്ക ഗുരുസെറ്റ, നിക്കോ വില്യംസ് എന്നിവര്‍ നേടിയ ഗോളുകള്‍ മാഡ്രിഡിന്‍റെ തോല്‍വി ഉറപ്പാക്കി.തോല്‍വിയോടെ ലീഗ് പട്ടികയില്‍ ബാഴ്സയെ കടത്തി വെട്ടി മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ ലഭിച്ച അവസരം ആണ് അത്ലറ്റിക്കോ മാഡ്രിഡിന് നഷ്ട്ടപ്പെട്ടത്.

Leave a comment