EPL 2022 European Football Foot Ball International Football Top News transfer news

അടുത്ത സീസണോടെ ഗുഡിസന്‍ പാര്‍ക്കിനോട് ബൈ പറയാന്‍ ഒരുങ്ങി എവര്‍ട്ടന്‍

December 16, 2023

അടുത്ത സീസണോടെ ഗുഡിസന്‍ പാര്‍ക്കിനോട് ബൈ പറയാന്‍ ഒരുങ്ങി എവര്‍ട്ടന്‍

അടുത്ത സീസണ്‍ കൂടി മാത്രമേ പ്രീമിയര്‍ ലീഗ് ക്ലബ് ആയ എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസൺ പാർക്കില്‍ കളിക്കുകയുള്ളൂ.25-26 സീസണ്‍ മുതല്‍ക്ക് അവരുടെ ഹോം ഗ്രൌണ്ട് ബ്രാംലി-മൂർ ഡോക്ക് ആയിരിയ്ക്കും.ഇത് ഇന്നലെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരുന്നു.1892 മുതൽ ഗുഡിസൺ പാർക്കിൽ കളിക്കുന്ന ക്ലബ്ബ്, സ്റ്റേഡിയത്തിന്റെ ഉദ്ഘാടന തീയതി മുമ്പ് അറിയിച്ചിരുന്നില്ല.

 

 

2025-26 സീസണിന്റെ തുടക്കത്തിനായി സ്റ്റേഡിയം തുറക്കാനുള്ള തീരുമാനം ഫാൻ അഡ്വൈസറി ബോർഡുമായുള്ള യോഗത്തിൽ ചര്‍ച്ച ചെയ്തത് വന്‍ വിജയം ആയിരുന്നു എന്ന് എവർട്ടൺ ഇടക്കാല സിഇഒയും ചീഫ് സ്റ്റേഡിയം ഡെവലപ്‌മെന്റ് ഓഫീസറുമായ കോളിൻ ചോങ് വെളിപ്പെടുത്തി.എവർട്ടന് ലിവർപൂൾ സിറ്റി കൗൺസിലിൽ നിന്ന് 2020 ഫെബ്രുവരിയിൽ പുതിയ സ്റ്റേഡിയത്തിന് ആസൂത്രണ അനുമതി ലഭിച്ചു, 2021 ഓഗസ്റ്റിൽ ഔദ്യോഗികമായി ജോലികൾ ആരംഭിച്ചു.കൗൺസിലിൽ നിന്ന് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പുതിയ സ്റ്റേഡിയം പല പരിശോധനകളിലൂടെ പോകേണ്ടത് ഉണ്ട്.

Leave a comment