EPL 2022 European Football Foot Ball International Football Top News transfer news

ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് വിമന്‍സ് ടീം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

December 15, 2023

ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് വിമന്‍സ് ടീം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്

വനിതാ ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ആദ്യമായി ഫിഫ റാങ്കിംഗിൽ ഒന്നാമതെത്തിയതായി ലോക ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഇന്ന്  പ്രഖ്യാപിച്ചു.യുഎസ്, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങൾക്കുശേഷം റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ടീമാണ് ലോക ചാമ്പ്യന്മാർ ആയ സ്പാനിഷ് ടീം.

WWC winners Spain top FIFA rankings, one spot ahead of USWNT - ESPN

ഓഗസ്റ്റിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതോടെ സ്പാനിഷ് ടീം രണ്ടാം സ്ഥാനത്തേക്ക് എത്തി.എന്നാൽ വനിതാ നേഷൻസ് ലീഗിലെ മികച്ച പ്രകടനം നടത്തുന്നതിനാല്‍ അമേരിക്കന്‍ ടീമിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സ്പാനിഷ് വിമന്‍സ് ടീമിന് കഴിഞ്ഞു.അമേരിക്കന്‍ ടീം നിലവില്‍ റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്.നേഷൻസ് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടിയ ഫ്രാന്‍സ് ആണ് മൂന്നാം സ്ഥാനത്താണ്.പാരീസ് ഒളിമ്പിക്‌സ് ബർത്ത് നഷ്‌ടമായ യൂറോപ്യൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും സ്വീഡൻ അഞ്ചാം സ്ഥാനത്തേക്കും വീണു.

Leave a comment