EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് : വിജയപാതയിലേക്ക് മടങ്ങാന്‍ ടോട്ടന്‍ഹാം

December 15, 2023

പ്രീമിയര്‍ ലീഗ് : വിജയപാതയിലേക്ക് മടങ്ങാന്‍ ടോട്ടന്‍ഹാം

പ്രീമിയര്‍ ലീഗ് മാച്ച് വീക്ക് 17 നു ഇന്ന് ആരംഭം.ടോട്ടന്‍ഹാമും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മില്‍ ആയിരിയ്ക്കും ഇന്നതെ മല്‍സരം.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് നോട്ടിങ്ഹാം ഫോറെസ്റ്റ് ഹോം ഗ്രൌണ്ട് ആയ സിറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.പതിനാറ് മല്‍സരങ്ങളില്‍ നിന്നു ആകപ്പാടെ പതിനാല് പോയിന്‍റുള്ള ഫോറെസ്റ്റ് ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.

Tottenham Hotspur manager Ange Postecoglou pictured on December 10, 2023

കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ഒരു ജയം പോലും നേടാന്‍ നോട്ടിങ്ഹാമിന് കഴിഞ്ഞിട്ടില്ല.ഈ മോശം ട്രാക്ക് റിക്കോര്‍ഡില്‍ നിന്നും ഉടന്‍ തന്നെ മോചനം നേടിയില്ല എങ്കില്‍  റിലഗേഷന്‍ സോണില്‍ ആയിരിയ്ക്കും അവരുടെ സീസണിന്‍റെ അവസാനം.മറുവശത്ത് ടോട്ടന്‍ഹാം കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകെ നേടിയ ജയം കഴിഞ്ഞ മല്‍സരത്തില്‍ ന്യൂ കാസിലിനെതിരെ നേടിയതാണ്.ജയം നേടാന്‍ ഫേവറിറ്റ്സ് ആയ ന്യൂ കാസിലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ടോട്ടന്‍ഹാമിന്റെ നേട്ടം തന്നെ ആണ്.എന്നാല്‍ പ്രവചനാതീതം ആണ് ഈ ടീം.എപ്പോള്‍ എങ്ങനെ കളിക്കും എന്ന ഉറപ്പ് ഈ ടീമിനില്ല.ഒരു പക്ഷേ ദുര്‍ബലര്‍ ആയ ഈ ഫോറസ്റ്റ് ടീമിനെതിരെ അവര്‍ തോറ്റെന്നും വരാം.

Leave a comment