EPL 2022 European Football Foot Ball International Football Top News transfer news

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് വീണ്ടും തിരിച്ചെത്തി ; ഇത്തവണ ഉപദേശകനായി

December 12, 2023

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് വീണ്ടും തിരിച്ചെത്തി ; ഇത്തവണ ഉപദേശകനായി

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനിലേക്ക് മടങ്ങിയതായി ഉടമകളായ റെഡ്ബേർഡ് ക്യാപിറ്റൽ പാർട്‌ണർമാർ തിങ്കളാഴ്ച സ്ഥിരീകരിച്ചു.സീരി എ ക്ലബ്ബിന്റെ മാനേജ്‌മെന്റിന്റെ ഉപദേശകനായാണ് സ്വീഡിഷ് താരം വരാന്‍ പോകുന്നത്.റെഡ്‌ബേർഡിന്റെ “സ്‌പോർട്‌സ് ആന്റ് മീഡിയ, എന്റർടൈൻമെന്റ് ഇൻവെസ്റ്റ്‌മെന്റ് പോർട്ട്‌ഫോളിയോ” യുടെ “ഓപ്പറേറ്റിംഗ് പാർട്ണർ” ആയും 42-കാരനെ നിയമിച്ചിട്ടുണ്ട്.

 

യുവ കളിക്കാരെ വാര്‍ത്തെടുക്കല്‍,ഉയർന്ന പ്രകടന പരിശീലനം,എസി മിലാന്റെ ആഗോള ബ്രാൻഡും വാണിജ്യ താൽപ്പര്യങ്ങളും മെച്ചപ്പെടുത്തൽ, ക്ലബ്ബിന്റെ പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പ്രത്യേക പദ്ധതികളെ പിന്തുണക്കുക എന്നതാണു സ്ലാട്ടന്‍റെ ചുമതല.സ്ഥാപനത്തിനുള്ള പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടുപ്പിടിക്കുകയും ഇത് കൂടാതെ വാണിജ്യ പദ്ധതികൾ, ഡിജിറ്റൽ ഉള്ളടക്ക തന്ത്രങ്ങൾ, തന്ത്രപരമായ ബ്രാൻഡ് നിർമ്മാണ സംരംഭങ്ങൾ എന്നിവയിലും അദ്ദേഹത്തിന് കൈകടത്താന്‍ കഴിയും.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ഇബ്രാഹിമോവിച്ച് തന്റെ സംഭവബഹുലമായ കളിജീവിതത്തിന് തിരശ്ശീലയിട്ടു.എസി മിലാന് വേണ്ടി തന്നെ ആണ് അദ്ദേഹം അവസാനമായി കളിച്ചതും.

Leave a comment