EPL 2022 European Football Foot Ball International Football Top News transfer news

ഡിജിറ്റല്‍ ലോകം കീഴടക്കി റൊണാള്‍ഡോ !!!!!

December 12, 2023

ഡിജിറ്റല്‍ ലോകം കീഴടക്കി റൊണാള്‍ഡോ !!!!!

ഡിജിറ്റല്‍ രംഗത്തുള്ള റൊണാള്‍ഡോയുടെ ശക്തി പതിന്‍മടങ് വര്‍ധിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന കായികതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമല്ല, ഇപ്പോൾ അദ്ദേഹത്തിന് 2023 ൽ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌ത കായിക സെലിബ്രിറ്റിയാണെന്ന് അവകാശപ്പെടാന്‍ ആകും.2023-ൽ റൊണാൾഡോക്ക് വേണ്ടി മാത്രം 199.4 ദശലക്ഷം സെര്‍ച്ച് ഓപ്ഷന്‍ പോയിട്ടുണ്ട് എന്ന് ഗൂഗിള്‍ വെളിപ്പെടുത്തി.

Kohli vs Ronaldo: Google crowns 'most searched athlete' of its 25-year  history | Cricket - Hindustan Times

2023ൽ മാത്രമല്ല, കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ തിരഞ്ഞ കായികതാരം കൂടിയാണ് റൊണാള്‍ഡോ എന്നും അമേരിക്കന്‍ കമ്പനി അറിയിച്ചു.റൊണാള്‍ഡോക്ക് ശേഷം പിന്നീട് ആ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത് നേയ്മര്‍,അത് കഴിഞ്ഞ് മെസ്സിയാണ്.നാലാം സ്ഥാനത്തുള്ള അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം ആയ ലേബ്രോണ്‍ ജയിംസ് ആണ്.അതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കോഹ്ലിയാണ് അഞ്ചാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത്.

Leave a comment