EPL 2022 European Football Foot Ball International Football Top News transfer news

പരിക്കില്‍ നിന്നു മുക്തര്‍ ആയി കസമീറോയും ലിസാന്ദ്രോ മാര്‍ട്ടിനസും

December 12, 2023

പരിക്കില്‍ നിന്നു മുക്തര്‍ ആയി കസമീറോയും ലിസാന്ദ്രോ മാര്‍ട്ടിനസും

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്‍പേ യുണൈറ്റഡ് താരങ്ങളുടെ പരിശീലന സെഷന്‍ കവര്‍ ചെയ്യാന്‍ പോയ മാധ്യമങ്ങള്‍ ഇന്നലെ ലിസാന്ദ്രോ മാര്‍ട്ടിനസ് പിച്ചില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നത് കാണാന്‍ ഇടയായി.അവര്‍ താരത്തിന്‍റെ ചിത്രം പങ്ക് വെച്ചതോടെ യുണൈറ്റഡ് ആരാധകര്‍ ഈ വിഷം ഘട്ടത്തിലും നേരിയ സന്തോഷത്തിന്‍റെ അനുഭൂതി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു.

Lisandro Martinez steps up rehabilitation ahead of return to action

 

യൂറോപ്പ ലീഗിൽ സെവിയ്യയെ നേരിടുന്നതിനിടയിൽ അദ്ദേഹത്തിന് ഉണ്ടായ പരിക്ക് പരിഹരിക്കാന്‍ ഏപ്രിലിൽ മാർട്ടിനെസ് ആദ്യം ഒരു ഓപ്പറേഷന് വിധേയനായി.പ്രീ-സീസൺ പരിശീലനത്തിന്റെ തുടക്കത്തിനായി സെന്റർ-ബാക്ക് മടങ്ങിയെത്തി, എന്നാൽ ഒക്ടോബറിൽ ഇതേ വിഷയത്തിൽ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുമെന്ന് ക്ലബിന്റെ മെഡിക്കല്‍ ടീം  സ്ഥിരീകരിച്ചു.നവംബറിന്റെ തുടക്കത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മല്‍സരത്തില്‍ ഹാംസ്ട്രിംഗ് പരിക്ക് മൂലം വിശ്രമത്തില്‍ ആയിരുന്ന കസമീരോയും മടങ്ങി എത്തിയിട്ടുണ്ട്.ഈ രണ്ടു താരങ്ങളുടെയും ടീമിലേക്കുള്ള മടങ്ങി വരവ് യുണൈറ്റഡിന് നേരിയ രീതിയില്‍ ആശ്വാസം നല്കുന്നുണ്ട്.

Leave a comment