EPL 2022 European Football Foot Ball International Football Top News transfer news

തങ്ങളുടെ ആരാധകരെ ലെന്‍സ് സ്റ്റേഡിയത്തിലേക്ക് കയറ്റാന്‍ ആവശ്യപ്പെട്ട് സെവിയ

December 12, 2023

തങ്ങളുടെ ആരാധകരെ ലെന്‍സ് സ്റ്റേഡിയത്തിലേക്ക് കയറ്റാന്‍ ആവശ്യപ്പെട്ട് സെവിയ

ചൊവ്വാഴ്ചത്തെ ലെൻസിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിന് തങ്ങളുടെ ആരാധകരെ വിലക്കിയതിനെതിരെ സെവിയ്യ ഫ്രഞ്ച് അധികാരികൾക്ക് അപ്പീൽ നൽകി.ഡിസംബർ 2 ന്, നൈസിൽ നടന്ന മത്സരത്തിന് മുമ്പ് ഒരു നാന്റസ് അനുഭാവി കുത്തേറ്റു മരിച്ചു. ഇതിന് മറുപടിയായി, കുറച്ച് കാലത്തേക്ക് എവേ ടീം ആരാധകരെ സ്റ്റേഡിയത്തില്‍ കയറ്റില്ല എന്നു ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Sevilla appeal French ban on fans travelling for Lens UCL game | SuperSport

 

സേവിയ്യ തങ്ങളുടെ അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് തയ്യാര്‍ എടുക്കുകയാണ്.ഇന്ന് ലെന്‍സില്‍ വെച്ചാണ് കളി നടക്കാന്‍ പോകുന്നത്.അതിനു ആരാധകരെ സ്റ്റേഡിയത്തില്‍ കയറ്റില്ല എന്നു , തിങ്കളാഴ്ച സ്പാനിഷ് ക്ലബ്ബിനെ തീരുമാനം അറിയിച്ചിരുന്നു.ഞായറാഴ്ച മാധ്യമ സ്ഥാപനമായ ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ സെവിയ ആരാധകരെ വിലക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.പല ഫ്രഞ്ച് ഏരിയകളിലും സെവിയ ആരാധകര്‍ ഉണ്ട് എന്നും അതിനാല്‍ അവരെ എങ്ങനെയും ഉള്‍പ്പെടുത്താന്‍ ഫ്രഞ്ച് ഭരണ കൂടത്തിനോട് അഭ്യര്‍ത്തിക്കും എന്നും സെവിയ്യ മാനേജ്മെന്‍റ് അറിയിച്ചു.

Leave a comment