EPL 2022 European Football Foot Ball International Football Top News transfer news

പ്രധാന താരങ്ങളെ എല്ലാം ഒഴിവാക്കി അവസാന ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന് തയ്യാര്‍ എടുത്ത് ബാഴ്സലോണ

December 12, 2023

പ്രധാന താരങ്ങളെ എല്ലാം ഒഴിവാക്കി അവസാന ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന് തയ്യാര്‍ എടുത്ത് ബാഴ്സലോണ

ബെൽജിയത്തിൽ ആന്റ്‌വെർപ്പിനെതിരെ ബുധനാഴ്ച നടക്കുന്ന അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബാഴ്‌സലോണ നാല്  ഫസ്റ്റ്-ടീം കളിക്കാരെ ഒഴിവാക്കും.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫ്രെങ്കി ഡി ജോങ്, ഇൽകെ ഗുണ്ടൊഗൻ, റൊണാൾഡ് അറൂഹോ  എന്നിവർക്ക് 16-ാം റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പായതോടെ അടുത്ത  മത്സരത്തിൽ വിശ്രമം ലഭിക്കും.വലൻസിയയിൽ ശനിയാഴ്ച നടക്കുന്ന ലീഗ് മത്സരത്തിന് മുൻഗണന നല്‍കുന്നതും കൂടിയാണ് മറ്റൊരു കാരണം.

Barça Buzz on X: "🇪🇸: Barcelona players Héctor Fort, Pau Cubarsi, Pau  Prim, Juan Hernández, Lamine Yamal and Marc Guiu have been picked to  represent Spain U17 in the upcoming EURO U17

ബാഴ്സ ഈ അടുത്തായി വളരെ മോശം ഫോമില്‍ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഈ ഒരു സാഹചര്യത്തിന് മാറ്റം വരുത്തിനും വേണ്ടിയാണ് സാവി ഈ നീക്കത്തിന് മുതിരുന്നത്.അവർക്ക് പകരം എട്ട് അക്കാദമി കളിക്കാരെയാണ് സാവി വിളിച്ചിരിക്കുന്നത്.ഡിഫൻഡർമാരായ ഹെക്ടർ ഫോർട്ട്, പൗ ക്യൂബാർസി എന്നിവരും മിഡ്ഫീൽഡർമാരായ മാർക്ക് കസാഡോ, അലക്സ് ഗാരിഡോ, ഫോർവേഡുമാരായ ഏഞ്ചൽ അലർക്കോൺ, മാർക്ക് ഗ്യൂ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഗോൾകീപ്പർമാരായ ആൻഡർ ആസ്ട്രലാഗ, ഡീഗോ കൊച്ചൻ എന്നിവരും ടീമിനൊപ്പം  യാത്ര നടത്തും.ടെർ സ്റ്റെഗൻ പരിക്കേറ്റതിന് ശേഷം ഇരുവരും ടീമിൽ സ്ഥിരം അംഗങ്ങളാണ്.അമേരിക്കന്‍ യൂത്ത് ഇന്റർനാഷണൽ താരം ആണ്  കൊച്ചൻ.

Leave a comment