EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സലോണയെ തലങ്ങും വിലങ്ങും പൂട്ടി ജിറോണ !!!

December 11, 2023

ബാഴ്സലോണയെ തലങ്ങും വിലങ്ങും പൂട്ടി ജിറോണ !!!

ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ ബാഴ്സലോണയെ ജിറോണ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.അതോടെ റയലിനെ കടത്തി വെട്ടി ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.റയലുമായി പോയിന്‍റ് വിത്യാസം ചുരുക്കാന്‍ ലഭിച്ച മികച്ച അവസരം ആണ് ബാഴ്സ കളഞ്ഞു കുളിച്ചത്.

Girona stun Barca 4-2 away to restore LaLiga lead | Reuters

 

മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ ജിറോണ ബാഴ്സയെ പരീക്ഷിക്കാന്‍ ആരംഭിച്ചു.ഓരോ തവണ പന്ത് ലഭിക്കുമ്പോഴും അറൂഹോ,കൂണ്ടേ,ക്രിസ്റ്റ്യന്‍സണ്‍ അടങ്ങുന്ന ബാക്ക് ലൈനിനെ നല്ല രീതിയില്‍ പരീക്ഷിക്കാന്‍ അവര്‍ക്ക് ആയി.കളിയില്‍ ബാഴ്സയെക്കാള്‍ നന്നായി ബില്‍ഡ് അപ്പ് പ്ലേയും അവര്‍ കാഴ്ചവെച്ചു.ആദ്യ പകുതിയില്‍ ആർടെം ഡോവ്‌ബിക്, മിഗ്വൽ ഗുട്ടിറെസ് എന്നിവര്‍ ഗ്രനാഡക്ക് വേണ്ടി ഗോളുകള്‍ നേടി. വിങ്ങ് ബാക്ക് റോളില്‍ കളിക്കുന്ന മിഗ്വൽ ഗുട്ടിറെസ് ആണ് ബാഴ്സ പ്രതിരോധത്തില്‍ വിള്ളല്‍ സൃഷ്ട്ടിച്ചത്.അദ്ദേഹത്തിനെ മാര്‍ക്ക് ചെയ്യാന്‍ സാവി ഡി യോങ്ങിനോട് ആവശ്യപ്പെട്ടു എങ്കിലും ഡച്ച് മിഡ്ഫീല്‍ഡര്‍ക്ക് അത് കഴിഞ്ഞില്ല.ലെവണ്ഡോസ്ക്കി,ഗുണ്ടോഗന്‍ എന്നിവര്‍ ആണ് ബാഴ്സക്ക് വേണ്ടി ഗോളുകള്‍ നേടിയത്.ക്രിസ്ത്യൻ സ്റ്റുവാനി, വലേരി ഫെർണാണ്ടസ് എന്നിവര്‍ മല്‍സരം തീരാന്‍ ഇരിക്കെ നേടിയ ഗോളുകള്‍ മല്‍സരത്തില്‍ വഴിത്തിരിവ് ആയി. മുന്നേറ്റ നിരക്ക്  ലഭിച്ച അവസരങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ കഴിയാതെ പോയത് ആണ് ബാഴ്സയുടെ തോവിക്ക് കാരണം.

Leave a comment