EPL 2022 European Football Foot Ball International Football Top News transfer news

റിച്ചാര്‍ഡ്ലിസണ് ഇരട്ട ഗോള്‍ ; ന്യൂ കാസിലിനെ തകര്‍ത്ത് ടോട്ടന്‍ഹാം

December 11, 2023

റിച്ചാര്‍ഡ്ലിസണ് ഇരട്ട ഗോള്‍ ; ന്യൂ കാസിലിനെ തകര്‍ത്ത് ടോട്ടന്‍ഹാം

ന്യൂ കാസിലിനെ 4-1 നു തകര്‍ത്ത് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ ആയി വിജയം നേടാന്‍ ആവാതെ പാടുപ്പെട്ടിരുന്ന ടോട്ടന്‍ഹാമിന് ഈ വിജയം വളരെ അധികം പ്രധാനപ്പെട്ടത് ആണ്.വിജയം മൂലം ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്താന്‍ സ്പര്‍സിന് കഴിഞ്ഞു.അതേ സമയം ന്യൂ കാസിലിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

 

 

തുടക്കം മുതല്‍ക്ക് തന്നെ ന്യൂ കാസിലിന് മേല്‍ ടോട്ടന്‍ഹാം ആധിപത്യം സ്ഥാപ്പിച്ചിരുന്നു.ന്യൂ കാസില്‍ പ്രതിരോധത്തിന് സണ്‍ തുടര്‍ച്ചയായി  തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.ഒടുവില്‍ അദ്ദേഹം നല്കിയ പാസില്‍ നിന്നു ഡെസ്റ്റിനി ഉഡോഗി ടോട്ടന്‍ഹാമിനെ ലീഡില്‍ എത്തിച്ചു.ഇത്രയും കാലം ഫോം കണ്ടെത്താന്‍ പാടുപ്പെട്ട റിച്ചാര്‍ഡ്ലിസന്‍ ഇരട്ട ഗോലോടെ മാസ്മരിക പ്രകടനം ആണ് ഇന്നലെ കാഴ്ചവെച്ചത്.ഓരോ പകുതിയിലും അദ്ദേഹം സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഇത് കൂടാതെ 85 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് കൊണ്ട് സണ്‍ വീണ്ടും താരമായി.രണ്ടു അസിസ്റ്റും ഒരു ഗോളും താരം ഇന്നലത്തെ മല്‍സരത്തില്‍ നേടി.ജോലിന്റൺ ന്യൂകാസിലിനായി ആശ്വാസ ഗോള്‍ നേടി.

Leave a comment