EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഇന്ന് ആവേശപോരാട്ടം !!!!!!!!

December 10, 2023

ലാലിഗയില്‍ ഇന്ന് ആവേശപോരാട്ടം !!!!!!!!

ലാലിഗയില്‍ ഇന്ന് വാശിയേറിയ പോരാട്ടം.ലീഗി പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ രണ്ടാം സ്ഥാനക്കാര്‍ ആയ ജിറോണ ടീമിനെ നേരിടും.ജയിച്ചാല്‍ ജിറോണക്ക് ഒന്നാം സ്ഥാനം ലഭിക്കും, ബാഴ്സ ജയിച്ചാല്‍ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം രണ്ടാക്കി ചുരുക്കാന്‍ കഴിയും.അതിലുപരി ഇരുവരും കറ്റാലന്‍ ക്ലബുകളുമാണ്.അതിനാല്‍ ഒരു പക്ഷേ ഇത് ഭാവിയില്‍ പ്രസിദ്ധം ആവാന്‍ സാധ്യതയുള്ള ഒരു ഡെര്‍ബി മച്ച് ആയിരിയ്ക്കും ഇന്ന് നടക്കാന്‍ പോകുന്നത്.

Take the FC Barcelona v Girona quiz!

 

 

ലീഗ് തുടങ്ങിയപ്പോള്‍ മുതല്‍ ജിറോണ ഒരേ ഗിയറില്‍ തന്നെ ആണ് പോയി കൊണ്ടിരിക്കുന്നത്.ലീഗില്‍ പന്ത്രണ്ട് ജയങ്ങള്‍ നേടിയ ഇവര്‍ സ്പാനിഷ് ലീഗിലെ ഏറ്റവും സ്ഥിരാതയാര്‍ന്ന ടീം എന്ന പേരും സ്വന്തമാക്കി.മറുവശത്ത് ബാഴ്സലോണ പ്രവചനാതീതം ആയാണ് കളിക്കുന്നത്.ചെറിയ ടീമുകള്‍ക്കെതിരെ തോല്‍വിയും,സമനിലയും ,എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുക്കാന്‍ അവര്‍ക്ക് സാധിച്ചു.അന്നത്തെ മല്‍സരത്തിലെ അതേ ടീമിനെ  തന്നെ  ആയിരിയ്ക്കും ഇന്നും സാവി കളിപ്പിക്കാന്‍ പോകുന്നത്.ഗുണ്ടോഗന്‍-പെഡ്രി-ഡി യോങ് എന്നിവര്‍ ഉള്‍പ്പെടുന്ന മിഡ്ഫീല്‍ഡ് ട്രിയോ കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.എതിര്‍ ടീമിന്‍റെ കൈയ്യില്‍ നിന്നും ക്ഷണ നേരം കൊണ്ട് പന്ത് എടുക്കാന്‍ കെല്‍പ്പുള്ള ഈ മിഡ്ഫീല്‍ഡ് അവരുടെ  കൈയ്യില്‍ നിന്നും പോസഷന്‍ കളയാനുള്ള സാധ്യതയും വളരെ വിരളം ആണ്.

Leave a comment