EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ന്യൂകാസില്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം

December 10, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ന്യൂകാസില്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം

ഞായറാഴ്ച നോർത്ത് ലണ്ടനിൽ നടക്കുന്ന പ്രീമിയർ ലീഗ് ഷോഡൗണിൽ ടോട്ടൻഹാം ഹോട്സ്പറും ന്യൂകാസിൽ യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടും.ഈ മാച്ച് വീക്കിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണിത്.ഇരു ടീമുകളും നിലവില്‍ ഫോമിന്‍റെ പരമോന്നതിയില്‍ അല്ല എങ്കിലും ഇന്നതെ മല്‍സരത്തില്‍ ഇരുവര്‍ക്കും വിജയം അനിവാര്യം ആണ്.

Tottenham Hotspur attacker Son Heung-min pictured in September 2023

 

 

കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ അവസാന നിമിഷങ്ങളിലെ പതര്‍ച്ച മൂലം പരാജയപ്പെട്ട ടോട്ടന്‍ഹാം കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലും പരാജയപ്പെട്ടിരുന്നു.കരുത്തര്‍ ആയ സിറ്റിയെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞു എങ്കിലും മറ്റ് ടീമുകള്‍ക്കെതിരെ ഇവരുടെ പ്രകടനം വളരെ മോശം ആയിരുന്നു.ടീമിലെ ഇപ്പോഴത്തെ ഈ പ്രതിസന്ധി മാറാന്‍  കോച്ച്  ആംഗേ പോസ്‌റ്റെകോഗ്ലോ എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ട്.മറുവശത്ത് സ്ഥിരാതയിലായ്മ തന്നെ ആണ് ന്യൂ കാസിലിന്‍റെയും പ്രശ്നം.യുണൈറ്റഡ്,ചെല്‍സി ടീമുകളെ പരാജയപ്പെടുത്തി എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ റിലഗേഷന്‍ സോണില്‍ ഉള്ള എവര്‍ട്ടനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് ന്യൂ കാസില്‍ പരാജയപ്പെട്ടത്.സീസണ്‍ കൂടുതല്‍ പുരോഗമിക്കുമ്പോള്‍ ഇത് പോലുള്ള മല്‍സരഫലങ്ങള്‍ക്ക് വലിയ വില തന്നെ നല്‍കേണ്ടി വരും.അത് അറിയാവുന്ന മാനേജര്‍ ഇ‌ഡി‌ഐ ഹോവ് ഇന്നതെ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ അവരുടെ തട്ടകത്തില്‍ തന്നെ ചെന്ന് പരാജയപ്പെടുത്താന്‍ തന്റെ ടീമങ്കങ്ങളെ പ്രചോദിപ്പിക്കും.

Leave a comment