EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ സിറ്റി – ലൂട്ടോണ്‍ ടൌണ്‍ മല്‍സരം

December 10, 2023

പ്രീമിയര്‍ ലീഗ് : മാഞ്ചസ്റ്റര്‍ സിറ്റി – ലൂട്ടോണ്‍ ടൌണ്‍ മല്‍സരം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലൂട്ടൺ ടൗണും ടോപ് ഫോറില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ പാടുപ്പെടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുന്നേര്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് കെനിൽവർത്ത് റോഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ആസ്റ്റൺ വില്ലക്കെതിരായ തോല്‍വി,ചെല്‍സി,ടോട്ടന്‍ഹാം,ലിവര്‍പൂള്‍ എന്നീ ടീമുകല്‍ക്കെതിരെ സമനില- എന്നിങ്ങനെ കഴിഞ്ഞ നാല് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആവാതെ വിഷമിക്കുകയാണ് സിറ്റി.

Manchester City's Rodri is shown a yellow card by referee Simon Hooper on December 3, 2023

 

ആസ്റ്റണ്‍ വില്ലക്കെതിരെ ഏറ്റ പരാജയം അതില്‍ ഏറ്റവും കഠിനം ആയിരിയ്ക്കും.എന്തെന്നാല്‍ റ്റാക്റ്റിക്കലി പെപ്പിനെ ഇത്രക്കും കൂടുതല്‍ വെല്ലുവിളിക്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ ഒരു കാരണം മിഡ്ഫീല്‍ഡില്‍ റോഡ്രിയുടെ അഭാവം ആണ്.അദ്ദേഹവും ഗ്രീലിഷും സസ്പെന്‍ഷന്‍ പൂര്‍ത്തിയാക്കി ഇന്ന് ടീമിലേക്ക് മടങ്ങി എത്തും.അത് പെപ്പിനും കൂട്ടര്‍ക്കും വളരെ നല്ലൊരു വാര്‍ത്തയാണ്.ഇന്നതെ മല്‍സരത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ലിവര്‍പൂളുമായുള്ള ലീഡ് നാല് പോയിന്‍റാക്കി ചുരുക്കാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും പെപ്പും പിള്ളേരും.

Leave a comment