EPL 2022 European Football Foot Ball International Football Top News transfer news

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ലെപ്സിഗ് – ബോറൂസിയ പോരാട്ടം

December 9, 2023

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ലെപ്സിഗ് – ബോറൂസിയ പോരാട്ടം

ജര്‍മന്‍ ബുണ്ടസ്ലിഗയിലെ മല്‍സരത്തില്‍ ഇന്ന് ആര്‍ബി ലേപ്സിഗ് – ബോറൂസിയ പോരാട്ടം.ഡിഎഫ്ബി-പോക്കൽ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മഞ്ഞപ്പടക്ക് ആ നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആവശ്യം ഇല്ല.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.

Borussia Dortmund's Julian Ryerson celebrates scoring their first goal with teammates on December 3, 2023

 

 

ബോറൂസിയയുടെ ഹോം ഗ്രൌണ്ടില്‍ ആണ്  നടക്കുന്നതു മൂലം  നേരിയ മേല്‍ക്കൈ അവര്‍ക്ക് നല്കാന്‍ ആകും.അഞ്ചാം  സ്ഥാനത്ത് ആണ് ഡോര്‍ട്ടുമുണ്ട് ഇപ്പോള്‍ ഉള്ളത്.ഈ ടീം എപ്പോള്‍ എന്തൊക്കെ ചെയ്യും എന്നത് പ്രവചിക്കുക ഓരോ ദിവസം കഴിയുംത്തോറും അസാധ്യം ആയി വരുകയാണ്.ചാംപ്യന്‍സ് ലീഗ്  മരണ ഗ്രൂപ്പില്‍ പെട്ട അവര്‍ ഒന്നാം സ്ഥാനത്ത് ആണ് എങ്കിലും ജര്‍മന്‍ ലീഗില്‍ പല അപ്രധാന ടീമുകള്‍ക്ക് എതിരെയും ബോറൂസിയ പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തുന്നുണ്ട്.നാലാം സ്ഥാനത്തുള്ള ലെപ്സിഗ് കുറച്ച് കൂടി ക്വാളിറ്റി പ്രകടനം ആണ് കാഴ്ചവെക്കുന്നത് എങ്കിലും ഈ അടുത്തായി ഗ്രൂപ്പിലെ അടി തട്ടിലുള്ള ടീമുകളോട് ഇവര്‍ പരാജയപ്പെട്ടിരുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഈ രണ്ടു ടീമുകളും എങ്ങനെ കളിക്കും എന്നതിന് ഒരു മിനിമം ഗാരണ്ടിയും ഇല്ല.

Leave a comment