EPL 2022 European Football Foot Ball International Football Top News transfer news

ടോപ് ഫോറില്‍ എത്താന്‍ യുണൈറ്റഡ്

December 9, 2023

ടോപ് ഫോറില്‍ എത്താന്‍ യുണൈറ്റഡ്

പിച്ചിനകത്തും പുറത്തും വിവാദ ചുഴലിയില്‍ അകപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും.കാലങ്ങള്‍ ഏറെയായി പ്രശ്നങ്ങള്‍ മാത്രം ഉള്ള അവര്‍ക്ക് ഇന്നലെ സര്‍പ്രൈസ് ആയ ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.അത് എന്തെന്നാല്‍ നവംബര്‍ മാസത്തിലെ മികച്ച മാനേജര്‍,മികച്ച പ്ലേയര്‍,മികച്ച ഗോള്‍ എന്നീ അവാര്‍ഡുകള്‍ എല്ലാം ലഭിച്ചത് യുണൈറ്റഡിന് ആണ്.ഈ വിചിത്രപരമായ കാര്യം താല്‍ക്കാലികം ആയെങ്കിലും യുണൈറ്റഡ് കാമ്പിന്   നേരിയ ആശ്വാസം നല്‍കിയേക്കും.

Manchester United's Scott McTominay celebrates scoring their second goal on December 6, 2023

 

ഇന്നതെ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ യുണൈറ്റഡിന്‍റെ എതിരാളി ബോണ്‍മൌത്ത് ആണ്.പതിനാറ് പോയിന്‍റുള്ള അവര്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് ആണ്.മറുവശത്ത് യുണൈറ്റഡ് 27 പോയിന്റോടെ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ മൂന്നു പോയിന്‍റ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ സിറ്റി,ടോട്ടന്‍ഹാം ടീമുകളെ തട്ടിമാറ്റി ലീഗില്‍ നാലാം സ്ഥാനത്തേക്ക് എത്താന്‍ ചെകുത്താന്‍മാര്‍ക്ക് കഴിയും.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് കിക്കോഫ്.

Leave a comment