EPL 2022 European Football Foot Ball International Football Top News transfer news

പരാജയത്തിന്‍റെ പടുകുഴിയില്‍ ടോട്ടന്‍ഹാം !!!

December 8, 2023

പരാജയത്തിന്‍റെ പടുകുഴിയില്‍ ടോട്ടന്‍ഹാം !!!

ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി വെസ്റ്റ് ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ പിടി മുറുക്കി.വെസ്റ്റ് ഹാം യുണൈറ്റഡിനോട് ഹോം ഗ്രൗണ്ടിൽ 2-1 ന് ആണ് സ്പര്‍സ്  തോൽവി ഏറ്റുവാങ്ങിയത്.പ്രീമിയര്‍ ലീഗില്‍ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ടോട്ടന്‍ഹാം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

Tottenham 1-2 West Ham: Hammers consign Spurs to all-too familiar comeback  defeat | Evening Standard

 

പതിനൊന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ക്രിസ്റ്റ്യന്‍ റൊമെറോ ടോട്ടന്‍ഹാമിന് ലീഡ് നേടി കൊടുത്തു എങ്കിലും രണ്ടാം പകുതിയില്‍ വെസ്റ്റ് ഹാമിന്‍റെ തിരിച്ചടി നേരിടാനുള്ള കെല്‍പ്പ് ടോട്ടന്‍ഹാമിന് ഇല്ലായിരുന്നു.ജറോഡ് ബോവനും ജെയിംസ് വാർഡ്-പ്രോസും വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.പല മികച്ച അവസരങ്ങള്‍ ലഭിച്ചു എങ്കിലും ക്ലിനിക്കല്‍ ആയി ഫിനിഷ് ചെയ്യാന്‍ കഴിയാത്തത് ടോട്ടന്‍ഹാമിന് വലിയ തിരിച്ചടി നല്കി.അടുത്ത ലീഗ് മല്‍സരത്തില്‍ ലണ്ടന്‍ വൈറ്റ്സ് നേരിടാന്‍ പോകുന്നത് കരുത്തര്‍ ആയ ന്യൂ കാസില്‍ യുണൈറ്റഡിനെ ആണ്.

Leave a comment