EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്സയോട് വിടപറയാന്‍ ഒരുങ്ങി മാര്‍ക്കോസ് അലോണ്‍സോ

December 4, 2023

ബാഴ്സയോട് വിടപറയാന്‍ ഒരുങ്ങി മാര്‍ക്കോസ് അലോണ്‍സോ

മാർക്കോസ് അലോൻസോ അടുത്ത സമ്മറില്‍ ബാഴ്സലോണ വിടാന്‍  ഒരുങ്ങുകയാണ് എന്നു റിപ്പോര്‍ട്ട്.ഡിഫൻഡർ ഏകദേശം 18 മാസത്തോളം ക്യാമ്പ് നൗവിൽ ചെലവഴിച്ചു.സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ക്ലബിന് ആലോന്‍സോയുടെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്താന്‍ സഹായിച്ചു.കഴിഞ്ഞ സീസണില്‍ അറൂഹോ , കൂണ്ടേ എന്നിവര്‍ പരിക്ക് പറ്റി പുറത്ത് പോയപ്പോള്‍ അലോണ്‍സോയേ വെച്ച് സാവി ബാഴ്സക്ക് ക്ലീന്‍ ചീട്ട് വിജയങ്ങള്‍ നേടി കൊടുത്തിരുന്നു.

Marcos Alonso 'considering Barcelona exit options'

ഈ സീസണില്‍ കാര്യങ്ങള്‍ മാറി മറഞ്ഞു.പ്രതിരോധം ബാഴ്സയുടെ വളരെ ശക്തം ആണ്. ലൈനപ്പില്‍ പോലും ബാഴ്സക്ക് അലോണ്‍സോയെ ആവശ്യം ഇല്ല.വല്ല താരങ്ങള്‍ക്കും പരിക്ക് പറ്റുമ്പോള്‍ മാത്രമാണ് അലോണ്‍സോക്ക് ഈ സീസണില്‍ അവസരം ലഭിച്ചത്.താരത്തിന്‍റെ കരാര്‍ ഈ സീസനോടെ പൂര്‍ത്തിയാകും.കരാര്‍ നീട്ടാന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല.എന്നാല്‍ താരം പോകാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ തന്നെ ബാഴ്സ താരത്തിനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു.അത് വഴി വല തുകയും ലഭിച്ചാല്‍ അത് കളയേണ്ട എന്നതാണു ക്ലബ് മാനേജ്മെന്‍റ് നിലപാട്.എന്നാല്‍ താരം  ഫ്രീ ട്രാന്‍സ്ഫറില്‍ സൌദി ലീഗില്‍ പോകാനുള്ള തീരുമാനത്തില്‍ ആണ് എന്ന് സ്പാനിഷ മാധ്യമങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

Leave a comment