EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണ പരിശീലകൻ സാവിക്ക് ക്ലബ്ബിന്റെ പൂര്‍ണ പിന്തുണ

November 28, 2023

ബാഴ്‌സലോണ പരിശീലകൻ സാവിക്ക് ക്ലബ്ബിന്റെ പൂര്‍ണ പിന്തുണ

നിലവില്‍ ബാഴ്സലോണ കടന്നു പോകുന്നത് ഒരു പരീക്ഷണ കാലഘട്ടത്തിലൂടെ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്സലോണ റയോ വലക്കാനൊക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ടിരുന്നു.ഇത് കൂടാതെ ഷക്തര്‍ ടീമിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഈ അടുത്ത് തോല്‍വിയും ബാഴ്സലോണ ഏറ്റുവാങ്ങിയിരുന്നു.കാറ്റലൂണിയന്‍ മാധ്യമങ്ങളും ആരാധകരും പലരും സാവിയുടെ മാനേജര്‍ റോള്‍ ലക്ഷ്യം വെച്ച് വിമര്‍ശന ശരങ്ങള്‍ തൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു.

Barcelona boss Xavi backed by club ahead of crucial week - ESPN

എന്നാല്‍ പോര്‍ട്ടോക്കെതിരായ മല്‍സരത്തിന് മുന്നേ മാധ്യമങ്ങളെ കണ്ടു സംസാരിച്ച സാവി മികച്ച ആത്മവിശ്വാസത്തില്‍ ആണ്.ക്ലബിന്‍റെ അകത്ത് നിന്നു തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.”ഞാൻ ദിവസവും പ്രസിഡന്റുമായും [സ്പോർട്സ് ഡയറക്ടർ] ഡെക്കോയുമായും സംസാരിക്കുന്നു. അവർ പ്രോജക്റ്റിൽ വിശ്വസിക്കുകയും ഞങ്ങൾ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്നും അവർക്കറിയാം.അവര്‍ക്ക് ഞങ്ങളില്‍  പൂർണ ആത്മവിശ്വാസമുണ്ട്.എന്‍റെ പ്ലാന്‍ അനുസരിച്ച് കളിക്കുന്ന താരങ്ങളെയും എനിക്കു ഏറെ വിശ്വാസം ഉണ്ട്.”  സാവി സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment