തുര്‍ക്കിയെ സമനിലയില്‍ തളച്ച് വെയില്‍സ്
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാര്‍ ആയ തുർക്കിയെ 1-1ന് സമനിലയിൽ തളച്ചു എങ്കിലും വെയില്‍സിന്റെ യൂറോ യോഗ്യതക്ക് ഡച്ച് ടീം വെല്ലുവിളി ഉയര്‍ത്തി.അടുത്ത വര്‍ഷം നടക്കുന്ന പ്ലേ ഓഫ് മാച്ചില്‍ ജയം നേടിയാല്‍ മാത്രമേ വെയില്‍സ് ടീമിന് യൂറോ യോഗ്യത ലഭിക്കുകയുള്ളൂ.

ഏഴാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് നെക്കോ വില്യംസ് തുര്‍ക്കി ടീമിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.ഇതിന് മറുപടി നല്കാന് തുര്‍ക്കി ടീം നിരന്തരം ശ്രമം നടത്തി എങ്കിലും വെയില്‍സ് പ്രതിരോധം നല്ല രീതിയില്‍ എതിര് ടീം കളിക്കാരെ കണ്ടെയ്ന് ചെയ്തു നിന്നു.കെനാൻ യിൽഡിസിനെ ബെൻ ഡേവീസ് ഫൌള് ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനാല്‍ട്ടിയിലൂടെ തുര്‍ക്കി പിന്നീട് സമനില പിടിച്ചത്.തുര്‍ക്കി ടീമിന് വേണ്ടി യൂസഫ് യാസിസിയാണ് കിക്ക് എടുത്തത്.