EPL 2022 European Football Foot Ball International Football Top News transfer news

ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഗ്രീസ്

November 22, 2023

ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഗ്രീസ്

ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ അവസാന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2 ന് സമനിലയിൽ തളച്ച് ഗ്രീസ് ഗ്രൂപ്പില്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍ തുടര്‍ച്ചയായ ജയം നേടി മുന്നേറിയ ഈ ഫ്രാന്‍സ്  ടീമിനെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞ ഏക ടീമും ഗ്രീസ് തന്നെ ആണ്.

Watch AC Milan's Giroud and PSG's Kolo Muani Connect for France's Goal

 

മൂന്നാം സ്ഥാനം നേടിയ ഈ ഗ്രീക്ക് ടീം ഇനി അടുത്ത വര്‍ഷം യൂറോ യോഗ്യത നേടുന്നതിന് വേണ്ടി നോക്കൌട്ട് കളിച്ച് ജയിക്കേണ്ടി വരും.ഗ്രീസ് ടീമിന് വേണ്ടി  അനസ്താസിയോസ് ബകസെറ്റാസ് , ഫോട്ടിസ് ഇയോനിഡിസ് എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാന്‍സിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയവര്‍ റാൻഡൽ കോലോ മുവാനി , യൂസഫ് ഫൊഫാന എന്നിവര്‍ ആണ്.സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെക്ക്  ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനം കോച്ച് നല്‍കിയിരുന്നില്ല.

Leave a comment