വീണ്ടും വന്‍ തോല്‍വി ഏറ്റുവാങ്ങി ജിബ്രാള്‍ട്ടര്‍
യൂറോ 2024 യോഗ്യത കമ്പെയിന്‍ ജിബ്രാള്‍ട്ടര്‍ ടീമിന് മറക്കാന്‍ കഴിയാത്ത ഒന്നായിരിക്കും. ആകെ എട്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത കുഞ്ഞന്‍ ടീമിന് തിരിച്ച് ലഭിച്ചതു ആകട്ടെ 41 ഗോളുകള്‍.ശരാശരി വെച്ച് നോക്കുകയാണ് എങ്കില്‍ ഓരോ മല്‍സരത്തിലും അഞ്ചില്‍ കൂടുതല്‍ ഗോളുകള്‍.

ഇന്നലെ നടന്ന മല്‍സരത്തില്‍ ഡച്ച് പടയില്‍ നിന്ന് എതിരില്ലാത്ത ആറ് ഗോളിന് ജിബ്രാള്‍ട്ടര്‍ ടീം പരാജയപ്പെട്ടിരുന്നു.ഹോളണ്ട് ടീമിന് വേണ്ടി കാൽവിൻ സ്റ്റെങ്സ് ഹാട്രിക്ക് നേടി.അദ്ദേഹത്തെ കൂടാതെ മാറ്റ്സ് വൈഫർ , ട്യൂൺ കൂപ്മൈനേഴ്സ് , കോഡി ഗാക്പോ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വിജയത്തോടെ ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനക്കാര്‍ ആയി ഓറഞ്ച് പട യൂറോ 2024 നു യോഗ്യത നേടി കഴിഞ്ഞിരിക്കുന്നു.തന്നെ ഏല്‍പ്പിച്ച ഡ്യൂട്ടി കോച്ച് റൊണാള്‍ഡ് കോമാന് വൃത്തിയായി പൂര്‍ത്തിയാക്കി എന്ന് പറയാം.ഇനി അദ്ദേഹത്തിന്റെ മുന്നില്‍ ഉള്ള കടമ്പ യൂറോ ടൂര്‍ണമെന്റ് ആരംഭിക്കുംബോഴേക്കും മികച്ച ഷേപ്പില്‍ ഈ ടീമിനെ എത്തിക്കുക എന്നതാണ്.