ഗാവിക്ക് പകരം ലോ സെല്സോയേ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ
ടോട്ടൻഹാം ഹോട്സ്പറിന്റെ മിഡ്ഫീല്‍ഡര്‍ ആയ ജിയോവാനി ലോ സെൽസോ ബാഴ്സലോണയുടെ ട്രാൻസ്ഫർ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.ഗാവിക്ക് പരിക്ക് ഏറ്റത് മൂലം ആണ് ഇപ്പോള്‍ തന്നെ ഒരു സൈനിങ് നടത്താന്‍ ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.18 മാസത്തെ ലോൺ സ്പെല്ലിന് ശേഷം ലോ സെൽസോ ഇപ്പോള്‍ ലണ്ടനിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.അദ്ദേഹം ഇത്രയും കാലം വിയാറയലിന് വേണ്ടി കളിക്കുകയായിരുന്നു.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും അറ്റാക്കിങ് റോളിലും ഒരേ പോലെ കളിയ്ക്കാന്‍ കഴിവുള്ള ഗാവിക്ക് പകരം പറ്റിയ സൈനിങ് തന്നെ ആണ് ലോ സെല്‍സോ.അദ്ദേഹത്തിനെ ഇതിന് മുന്‍പ് പലപ്പോഴും ടീമിലേക്ക് കൊണ്ടുവരാന്‍ സാവി ശ്രമം നടത്തിയിട്ടുണ്ട്.നിലവില്‍ വന്‍ ബജറ്റ് ഇല്ലാത്ത ബാഴ്സലോണക്ക് ലോ സെല്സോയേ ലോണില്‍ സൈന്‍ ചെയ്യാന്‍ സാധിയ്ക്കും. ടോട്ടന്‍ഹാമില്‍ നിലവില്‍ വേണ്ടുവോളം കളിയ്ക്കാന്‍ കഴിയാത്ത ലോ സെല്‍സോക്ക് ബാഴ്സയില്‍ കളിയ്ക്കാനുള്ള അതിയായ ആഗ്രഹം ഉണ്ട്.