EPL 2022 European Football Foot Ball International Football Top News transfer news

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വിജയം നേടാന്‍ ക്രോയേഷ്യ

November 21, 2023

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വിജയം നേടാന്‍ ക്രോയേഷ്യ

തങ്ങളുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍മേനിയന്‍ ടീമിനെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്രോയേഷ്യ.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ യൂറോ യോഗ്യത ക്രൊയേഷ്യന്‍ ടീമിന് ലഭിക്കും.മൂന്നാം സ്ഥാനത്തുള്ള വെയില്‍സില്‍ നിന്നവര്‍ ഭീഷണി നേരിടുന്നുണ്ട്.ഒന്നാം സ്ഥാനത്ത് ഉള്ള തുര്‍ക്കി ഇതിനകം തന്നെ യോഗ്യത നേടി കഴിഞ്ഞു.

Croatia's Mateo Kovacic in action on June 18, 2023

 

ഇന്ത്യന്‍ സമയം രാത്രി ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.മാച്ചിന് ആതിഥേയത്വം വഹിക്കുന്നത് ക്രോയേഷ്യയാണ്.ഇതിന് മുന്നേ നടന്ന റിവേഴ്സ് ഫിക്സ്ച്ചര്‍ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അന്ന് അര്‍മേനിയ ടീമിനെ പരാജയപ്പെടുത്താന്‍ ക്രോയേഷ്യയ്ക്ക് സാധിച്ചിരുന്നു.കഴിഞ്ഞ നാല് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ ആകാതെ പോയ അര്‍മീനിയന്‍ ടീം പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ പോലും ടൂര്‍ണമെന്റില്‍ ഫലവത്തായൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.ക്വാഡ് പ്രശ്‌നത്തിൽ പരിക്കേറ്റ മറ്റിയോ കൊവാസിച് കഴിഞ്ഞയാഴ്ച സ്ലാറ്റ്‌കോ ഡാലിച്ചിന്റെ ടീമിൽ നിന്ന് പിന്മാറിയിരുന്നു,അദ്ദേഹത്തോടൊപ്പം ഇവാൻ പെരിസിച്ചും ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.

 

Leave a comment