EPL 2022 European Football Foot Ball International Football Top News transfer news

ജോബ് ബെല്ലിംഗ്ഹാമിനെ നിരീക്ഷിക്കാന്‍ സ്കൌട്ടുകളെ അയച്ച് ടോട്ടന്‍ഹാം

November 19, 2023

ജോബ് ബെല്ലിംഗ്ഹാമിനെ നിരീക്ഷിക്കാന്‍ സ്കൌട്ടുകളെ അയച്ച് ടോട്ടന്‍ഹാം

സണ്ടർലാൻഡ് മിഡ്ഫീൽഡർ ജോബ് ബെല്ലിംഗ്ഹാമിനെ കാണാൻ ടോട്ടൻഹാം ഹോട്സ്പർ സ്കൗട്ടുകളെ അയച്ചതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സണ്ടർലാൻഡിൽ ചേർന്നെങ്കിലും വരാനിരിക്കുന്ന സീസണില്‍ താരത്തിനെ മുന്‍നിര യൂറോപ്പിയന്‍ ക്ലബുകള്‍ സൈന്‍ ചെയ്യുമെന്നു റൂമറുകള്‍ പരക്കെ ഉണ്ട്.ജ്യേഷ്ഠൻ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈന്‍ ചെയ്ത റയല്‍ മാഡ്രിഡ് തന്നെ ജോബുമായും ബന്ധപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.

Real Madrid midfielder Jude Bellingham reacts on October 28, 2023

 

ഫുട്ബോൾ ഇൻസൈഡർ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബർമിംഗ്ഹാം സിറ്റിക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ജോബ് ബെലിങ്ഹാമിനുമേല്‍ ടോട്ടന്‍ഹാമിന് താല്‍പര്യം ഉണ്ടായിരുന്നു.പ്രധാന സ്‌ട്രൈക്കര്‍ക്ക് പിന്നില്‍ കളിക്കുന്ന താരം ഒരു അഡ്വാന്‍സ്ഡ് മിഡ്ഫീല്‍ഡര്‍ റോള്‍ ആണ് നിര്‍വഹിക്കുന്നത്.എന്നാൽ ഒരു സാധാരണ സെൻട്രൽ മിഡ്‌ഫീൽഡറായും ഒരു സെന്റർ ഫോർവേഡായും അദ്ദേഹത്തിന് കളിക്കാനാകും.

Leave a comment