EPL 2022 European Football Foot Ball International Football Top News transfer news

” കോഹ്ലിയുടെ സെഞ്ചുറി റെകോര്‍ഡ് ബാബര്‍ അസം മറികടക്കും “

November 18, 2023

” കോഹ്ലിയുടെ സെഞ്ചുറി റെകോര്‍ഡ് ബാബര്‍ അസം മറികടക്കും “

വിരാട് കോഹ്‌ലി 50 ഏകദിന സെഞ്ചുറികൾ എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം, ബാബർ അസമിന് ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് തകർക്കാൻ കഴിയുമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ പറഞ്ഞു.50 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് ഭേദിക്കാൻ ടോപ് ഓര്‍ഡര്‍ ബാട്ടര്‍മാര്‍ക്ക് മാത്രമേ കഴിയൂ എന്ന് പറഞ്ഞ അക്മല്‍ അസമിനെ കൂടാതെ ശുബ്മാന്‍ ഗില്ലിനും ഇത് സാധ്യം ആണ് എന്ന് വെളിപ്പെടുത്തി.

Shubman Gill: Records, Stats, Century, Achievements and More

ഏകദിനത്തില്‍  അസമിന് ഇതുവരെ 19 സെഞ്ചുറികള്‍ ഉണ്ട് , ഗില്ലിന് ആണെങ്കില്‍ ഇതുവരെ ആറ് സെഞ്ചുറിയേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.ന്യൂസിലൻഡിനെതിരായ ആദ്യ സെമിയിൽ 113 പന്തിൽ 117 റൺസാണ് വിരാട് നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.ഈ അവിസ്മരണീയ പ്രകടനത്തിലൂടെ ആണ്  താരം തന്‍റെ 50 ആമത്തെ സെഞ്ചുറി നേടിയത്.ഒടുവിൽ ടിം സൗത്തിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.

Leave a comment