EPL 2022 European Football Foot Ball International Football Top News transfer news

ജര്‍മനി – തുര്‍ക്കി സൌഹൃദ മല്‍സരം ഇന്ന്

November 18, 2023

ജര്‍മനി – തുര്‍ക്കി സൌഹൃദ മല്‍സരം ഇന്ന്

ബെർലിനിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തുർക്കിയെ നേരിടാന്‍ ഉള്ള തയ്യാര്‍ എടുപ്പില്‍ ആണ് തുര്‍ക്കി ടീം.യൂറോ 2024 ആതിഥേയര്‍ ആയതിനാല്‍ യോഗ്യത നേടേണ്ട ആവശ്യം ജര്‍മന്‍ ടീമിന് ഇല്ല.കഴിഞ്ഞ ഒക്ടോബര്‍ ബ്രേക്കില്‍ ഈ ജര്‍മനി ടീം അമേരിക്കയിലേക്ക് പര്യടനം നടത്തിയിരുന്നു.അമേരിക്കന്‍ നാഷനല്‍ ടീമിനെ തോല്‍പ്പിച്ചു എങ്കിലും അതിനു ശേഷം ഉണ്ടായ മല്‍സരത്തില്‍ മെക്സികോ ജര്‍മനിയെ സമനിലയില്‍ തളച്ചു.

Germany vs. Turkey: probable teams, match stats and LIVE blog! | Bundesliga

 

പുതിയ കോച്ച് ആയ ജൂലിയന്‍ നാഗല്‍സ്മാന്‍ വന്നതിനു ശേഷം ഇതുവരെ ഒരു ഒഫീഷ്യല്‍ മല്‍സരം പോലും ജര്‍മനി കളിച്ചിട്ടില്ല.ഇന്നതെ എതിരാളികള്‍ ആയ തുര്‍ക്കി ടീം മികച്ച ഫോമില്‍ ആണ് ഉള്ളത്.യൂറോ യോഗ്യത ഗ്രൂപ്പ് ബിയില്‍ വെയില്‍സ്,ക്രോയേഷ്യ എന്നിവരെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുകയും ഇത് കൂടാതെ ഒരു മല്‍സരം ബാക്കി ഉള്ളപ്പോള്‍ തന്നെ യോഗ്യത നേടാനും തുര്‍ക്കിക്ക് കഴിഞ്ഞു.ഇന്നതെ മല്‍സരത്തിന്‍റെ കിക്കോഫ്  ഒന്നേ കാല്‍ മണിക്ക് ആണ്.

Leave a comment