EPL 2022 European Football Foot Ball International Football Top News transfer news

യൂറോ യോഗ്യത കംപെയിനില്‍ ഇന്ന് ഫ്രാന്‍സ്- ജിബ്രാൾട്ടര്‍ പോരാട്ടം

November 18, 2023

യൂറോ യോഗ്യത കംപെയിനില്‍ ഇന്ന് ഫ്രാന്‍സ്- ജിബ്രാൾട്ടര്‍ പോരാട്ടം

ഇന്ന് നടക്കാന്‍ പോകുന്ന  യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഫ്രാന്‍സ്- ജിബ്രാൾട്ടര്‍ ടീം മാറ്റുരക്കാന്‍ തയ്യാര്‍ എടുക്കുന്നു.ആറ് മല്‍സരങ്ങളില്‍ ആറിലും ജയം നേടിയ ഫ്രാന്‍സ് ടീം യൂറോ യോഗ്യത നേടി കഴിഞ്ഞു.ആറ് മല്‍സരവും തോറ്റ ജിബ്രാൾട്ടര്‍ വളരെ ദുരിത പൂര്‍ണമായ യൂറോ യോഗ്യത  കമ്പെയിനിന് ആണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.ഈ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും അവര്‍ നേടിയിട്ടില്ല.

Paris Saint-Germain's Warren Zaire-Emery pictured on July 23, 2022

 

രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട് എങ്കിലും യോഗ്യത ഉറപ്പാക്കിയ ഫ്രാന്‍സ് ടീം ഇന്നതെ മല്‍സരത്തിലും പ്രമുഖ താരങ്ങള്‍ക്ക് ഒന്നും വിശ്രമം നല്‍കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.പരിക്ക് മൂലം കമവിങ്ക,ഒറേലിയന്‍ ഷൂമേനി,കൊണാട്ടെ  എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ കളിക്കാന്‍ സാധ്യത ഇല്ല.ഫോമില്‍ ഉള്ള ഗ്രീസ്മാന്‍,കിലിയന്‍ എംബാപ്പെ എന്നിവര്‍ ആയിരിക്കും ഇന്നതെ മല്‍സരത്തില്‍ ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയെ നയിക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം ഒന്നേ കാലിന് അലയൻസ് റിവിയേര സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.

Leave a comment