നോർത്ത് മാസിഡോണിയക്കെതിരെ ഇറ്റലിക്ക് മിന്നും ജയം
വെള്ളിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയ്‌ക്കെതിരെ ഇറ്റലി 5-2ന് ഹോം വിജയം നേടി.ഇതോടെ അടുത്ത ആഴ്ച്ച യുക്രെയിന്‍ ടീമിനെതിരെ നടക്കാന്‍ പോകുന്ന ഗ്രൂപ്പ് പോരാട്ടം വളരെ കടുപ്പത്തില്‍ ആയിരിയ്ക്കും.എന്തെന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് മാത്രമേ യൂറോ യോഗ്യത ലഭിക്കുകയുള്ളൂ.ഇതേ ഗ്രൂപ്പില്‍ നിന്നു ഇതിനകം തന്നെ ഇംഗ്ലണ്ട് യോഗ്യത നേടി കഴിഞ്ഞു.

ആദ്യ പകുതിയില്‍ ഇറ്റലിക്ക് വേണ്ടി മാറ്റിയോ ഡാർമിയൻ ,ഫെഡറിക്കോ ചീസ(ഇരട്ട ഗോള്‍) എന്നിവര്‍ ഗോള്‍ സ്കോര്‍ ചെയ്തു.രണ്ടാം പകുതിയില്‍ മസഡോണിയക്ക് വേണ്ടി ജാനി അതനാസോവ് ഇരട്ട ഗോള്‍ നേടി അവര്‍ക്ക് നേരിയ പ്രതീക്ഷ നല്കി എങ്കിലും ജിയാക്കോമോ റാസ്‌പഡോറി ,സ്റ്റെഫാൻ എൽ ഷാരാവി എന്നിവര്‍ ഇറ്റലിയുടെ സ്കോര്‍ അഞ്ചാക്കി ഉയര്‍ത്തി.വരാനിരിക്കുന്ന തിങ്കളാഴ്ച്ചയാണ് ഇറ്റലി – യുക്രെയിന്‍ പോരാട്ടം