കോണ്മിബോള് യോഗ്യത കാമ്പെയിന് : അര്‍ജന്റീന – ഉറുഗ്വായ് പോരാട്ടം നാളെ
കോണ്മിബോള് യോഗ്യത കാമ്പെയിന് മല്‍സരത്തില്‍ അർജന്റീന ഇന്ന് ഉറുഗ്വായ് ടീമിനെതിരെ കളിക്കും.നാല് മല്‍സരത്തില്‍ നാലിലും ജയം നേടിയ അര്‍ജന്റ്റീന ടീം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ആണ്.അതേസമയം ഉറുഗ്വെ ടീം രണ്ടാം സ്ഥാനത്തുമാണ്.കഴിഞ്ഞ മല്‍സരത്തില്‍ ബ്രസീലിനെ അടിയറവ് പറയിപ്പിച്ച് കൊണ്ട് ജയം നേടിയത്തിന്റെ ആത്മവിശ്വാസത്തില്‍ ആണ് ഉറുഗ്വെ ടീം.
നാളെ ഇന്ത്യന്‍ സമയം രാവിലെ അഞ്ചര മണിക്ക് അര്ജന്റ്റീനയിലെ ലാ ബൊംബൊനെര സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.കോച്ച് സ്കലോണി നാളത്തെ മല്‍സരത്തില്‍ തന്റെ ഏറ്റവും മികച്ച ടീമിനെ തന്നെ ആയിരിയ്ക്കും അണിനിരത്താന്‍ പോകുന്നത്.മിഡ്ഫീല്‍ഡില്‍ എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ ത്രയത്തെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കാണാന്‍ ആകും.ഫിയോറെന്റ്റീന ഫോര്‍വേഡ് പ്ലേയര്‍ ആയ നിക്കോളാസ് ഗോണ്‍സാലസ് ആദ്യ ഇലവനില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.