തുടര്‍ച്ചയായ ഒന്‍പതാം വിജയം നേടാന്‍ പോര്‍ച്ചുഗല്‍
യൂറോ 2024 യോഗ്യതാ മത്സരത്തിൽ പറങ്കിപ്പട ഇന്ന് ലിച്ചെൻസ്റ്റൈനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തില്‍ എട്ടില്‍ എട്ട് മല്‍സരം ജയം നേടിയ പോര്‍ച്ചുഗല്‍ തന്നെ ആണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍.എട്ട് മല്‍സരം തോറ്റ ലിച്ചെൻസ്റ്റൈനു എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.
ഖത്തര്‍ ലോകക്കപ്പിലെ മോശം ഫോം മൂലം ബെല്‍ജിയത്തില്‍ നിന്നും പുറത്താക്കപ്പെട്ട റോബർട്ടോ മാർട്ടിനെസ് വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച ഒരു ടീമിനെ പൊച്ചുഗീസ് സ്ക്വാഡില്‍ നിന്ന് ഉണ്ടാക്കി എടുത്തു.ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, റൊണാൾഡോ, ജോവോ ഫെലിക്സ് എന്നിവര്‍ നയിക്കുന്ന മുന്നേറ്റ നിര തന്നെ ആണ് പോര്‍ച്ചുഗലിന്റെ ശക്തികേന്ദ്രം.ടൂര്‍ണമെന്റില്‍ ഉടനീളം ഈ ടീം മുപ്പത്തോളം ഗോളുകള്‍ നേടിയതും അവരുടെ പ്രകടനമികവ് മൂലം ആണ്.ലിച്ചെൻസ്റ്റൈനിലെ റെയിൻപാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.