EPL 2022 European Football Foot Ball International Football Top News transfer news

യൂറോ യോഗ്യത 2024 ; ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവാന്‍ സ്പെയിന്‍

November 16, 2023

യൂറോ യോഗ്യത 2024 ; ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവാന്‍ സ്പെയിന്‍

യൂറോ 2024 ല്‍ യോഗ്യത നേടി എങ്കിലും ഗ്രൂപ്പ് വിജയികള്‍ ആവാന്‍ ലക്ഷ്യമിട്ട് സ്പെയിന്‍ ഇന്ന് സിപ്രസിനെ നേരിടും.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ടീം അവസാന സ്ഥാനക്കാരെ നേരിടുമ്പോള്‍  മേല്‍ക്കൈ ഉള്ളത് സ്പാനിഷ് ടീമിന് തന്നെ ആണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് സിപ്രസ് ഹോം ഗ്രൌണ്ടില്‍ വെച്ചാണ് കിക്കോഫ്.

Spain's Alvaro Morata celebrates scoring against Scotland on October 12, 2023

 

തുടക്കം അല്പം പാളി എങ്കിലും സ്പെയിന്‍ ടീം നിലവില്‍ ഫോമില്‍ ആണ്.യുവത്വവും എക്സ്പീരിയന്‍സും ഉള്‍പ്പെടുത്തി ഉണ്ടാക്കി എടുത്ത ടീം കഴിഞ്ഞ നാല് മല്‍സരത്തിലും വിജയം നേടിയിരുന്നു.ഇന്നതെ മല്‍സരത്തില്‍ പരിക്കില്‍ നിന്നു മടങ്ങി എത്തിയ പെഡ്രി ഉണ്ടാകില്ല. എന്നാല്‍ ഗാവി,മൊറാട്ട,ഫെറാണ്‍ ടോറസ് എന്നിവരുടെ നിലവാരം അനുസരിച്ചിരിക്കും സ്പാനിഷ് ടീമിന്‍റെ പ്രകടനാമികവ്.പരിക്കില്‍ നിന്ന് കര്‍വഹാള്‍ മടങ്ങി എത്തിയതും സ്പാനിഷ് ടീമിനെ കൂടുതല്‍ അപകടക്കാരികള്‍ ആക്കുന്നു.

Leave a comment