EPL 2022 European Football Foot Ball International Football Top News transfer news

നാപ്പോളി ഗാർസിയയെ പുറത്താക്കി, വാൾട്ടർ മസ്സാരി പുതിയ മാനേജര്‍

November 15, 2023

നാപ്പോളി ഗാർസിയയെ പുറത്താക്കി, വാൾട്ടർ മസ്സാരി പുതിയ മാനേജര്‍

നാപ്പോളി റൂഡി ഗാർസിയയെ പുറത്താക്കിയതിന് ശേഷം വാൾട്ടർ മസ്സാരിയെ പുതിയ പരിശീലകനായി നിയമിച്ചതായി  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.മുമ്പ് 2009 മുതൽ 2013 വരെ ഇറ്റാലിയൻ ചാമ്പ്യൻമാരെ പരിശീലിപ്പിച്ച മസ്സാരി, സീസൺ അവസാനം വരെ നീളുന്ന കരാറില്‍ ആണ് ഒപ്പിട്ടത്.ഞായറാഴ്ച എംപോളിയോട് 1-0 ന് ഹോം തോൽവിയാണ് നാപൊളി മാനേജ്മെന്റിന് റൂഡി   ഗാര്‍സിയക്ക് മേലുള്ള വിശ്വാസം നഷ്ട്ടപ്പെടാന്‍ കാരണം ആയത്.

Under-pressure Napoli boss Rudi Garcia misses pre-match duties against Udinese | beIN SPORTS

 

ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനെക്കാൾ 10 പോയിന്റ് പിന്നിലാണ് നാപോളി ഇപ്പോള്‍.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാര്‍ ആയ അവര്‍ ഇപ്പോള്‍ നാലാം സ്ഥാനത്ത് ആണ്.സെപ്തംബർ 27-ന് ഉഡിനീസിനെതിരെ ആണ് നാപൊളി അവസാനമായി വിജയം നേടിയത്.2013-16 കാലഘട്ടത്തിൽ റോമയില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ട്രാക്ക് റിക്കോര്‍ഡ് മികച്ചത് ആയിരുന്നു.അത് കൊണ്ടാണ് നാപൊളി അദ്ദേഹത്തിന് ഒരവസരം കൊടുക്കാന്‍ തയ്യാര്‍ ആയത്.

Leave a comment